SignIn
Kerala Kaumudi Online
Saturday, 18 July 2026 5.37 PM IST

നാല് ജില്ലക്കാർ പ്രത്യേക ജാഗ്രത പാലിക്കണം; സംസ്ഥാനത്ത് ഇന്ന് മുതൽ നാലുദിവസം കാലാവസ്ഥ മാറിമറിയും

READ ENGLISH VERSION
rain
കനത്ത മഴയ്‌ക്കിടെ റോഡ് മുറിച്ചുകടക്കുന്ന യുവാവ് (ചിത്രം: കേരളകൗമുദി)

തിരുവനന്തപുരം: കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ഇന്നും നാളെയും പരക്കെ മഴക്ക് സാദ്ധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ, വടക്കൻ തമിഴ്‌നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. ജൂലായ് 21 ചൊവ്വാഴ്‌ച വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ‌‌

English Summary

Kerala's northern districts are expected to receive widespread rain today and tomorrow. A yellow alert has been issued for Kasaragod, Kannur, Kozhikode, and Malappuram today, and for five districts tomorrow. Isolated thunderstorms are also possible. A trough from the Southwest Bay of Bengal is influencing the weather, with rain predicted until July 21st by the Meteorological Department.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA RAIN, YELLOW ALERT IN KERALA, RAIN SCHOOL HOLIDAYS, HEAVY RAIN IN KERALA, KALAVARSHAM IN KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA