SignIn
Kerala Kaumudi Online
Sunday, 19 July 2026 3.53 AM IST

വീണ്ടും പൊന്മുടി ആറാം വളവിൽ അപകടം; പ്രിയദർശിനി ബസ് ബ്രേക്ക് ഡൗൺ ആയി

READ ENGLISH VERSION
ksrtc-bus
ബ്രേക്ക് ഡൗൺ ആയ കെഎസ്‌ആർടിസി ബസ്

തിരുവനന്തപുരം: പൊന്മുടിയിൽ കെഎസ്‌ആർടിസി ഓർഡിനറി ബസ് ബ്രേക്ക് ഡൗൺ ആയി. പൊന്മുടിയിലേയ്ക്ക് പോകുന്ന വഴിയിൽ ആറാം വളവിലായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നുവന്ന ബസാണ് ബ്രേക്ക് ഡൗണായത്. തുടർന്ന് സ്ഥലത്ത് വൻ ഗതാഗതക്കുരുക്കുണ്ടായി. വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയായിരുന്നു.

വിതുര കലിങ്ക് ജംഗ്ഷനിൽ വച്ച് ബസിന് ചെറിയ തകരാർ കണ്ടിരുന്നു. എന്നിട്ടും യാത്ര തുടർന്നുവെന്ന പരാതി ഉയരുകയാണ്. സർക്കാരിന്റെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിയിൽ ഉൾപ്പെടുന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. സൗജന്യ യാത്രയായതിനാൽ പൊന്മുടിയിലേയ്ക്കുള്ള ഓർഡിനറി ബസുകളിൽ അമിതമായ തിരക്കാണ് അനുഭവപ്പെടുന്നതെന്ന ആക്ഷേപം ശക്തമാണ്.

കഴിഞ്ഞയാഴ്‌ച പൊന്മുടിയിലേയ്ക്കുപോയ പ്രിയദർശിനി ബസ് ബ്രേക്ക് പൊട്ടി അപകടമുണ്ടായിരുന്നു. അന്നും ആറാം വളവിലാണ് അപകടമുണ്ടായത്. ഇറക്കമിറങ്ങുന്നതിനിടെ ബസിന്റെ ബ്രേക്ക് പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നു.

നിയന്ത്രണം വിട്ട ബസിനെ ഡ്രൈവർ സമയോചിതമായി ഇടപെട്ട് റോഡിന്റെ വശത്തുള്ള കോൺക്രീറ്റ് സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു നിർത്തുകയായിരുന്നു. ഡ്രൈവർ കാണിച്ച മനസാന്നിദ്ധ്യമാണ് താഴ്ചയിലേക്ക് ബസ് മറിയാതെ വൻ ദുരന്തം ഒഴിവാക്കിയത്. അപകട സമയം ബസിൽ നിരവധി യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല. പിന്നീട് കെഎസ്ആർടിസിയുടെ മറ്റൊരു ബസ് എത്തിച്ച് യാത്രക്കാരെ സുരക്ഷിതമായി തിരുവനന്തപുരത്തേക്ക് തിരികെ അയക്കുകയും ചെയ്തു.

English Summary

A KSRTC ordinary bus from Neyyattinkara depot broke down at the sixth hairpin bend in Ponmudi, causing a major traffic jam. This bus, part of the 'Priyadarshini' free travel scheme, reportedly had defects before continuing its journey. Last week, another Priyadarshini bus experienced brake failure at the exact same spot, narrowly averting a disaster thanks to the driver's quick action.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PONMUDI KSRTC BUS, KSRTC BREAKDOWN, PONMUDI TRAFFIC BLOCK, PONMUDI BUS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA