SignIn
Kerala Kaumudi Online
Monday, 05 October 2026 3.39 AM IST

ഏറിയാൽ അഞ്ചുവർഷം മാത്രം, ഡീസൽ ട്രെയിൻ ചരിത്രമാവും, 2030നകം  പിൻവലിക്കും

READ ENGLISH VERSION
diesel-train

കൊച്ചി: ആവി, കൽക്കരി ട്രെയിനുകൾ വിസ്മൃതിയിലായതുപോലെ, ഡീഡൽ ട്രെയിനുകളും പിൻവാങ്ങുന്നു. ഇന്ധന ഉപയോഗത്തിൽ ഇന്ത്യൻ റെയിൽവേ ഹൈഡ്രജൻ യുഗത്തിലെത്തിക്കഴിഞ്ഞു.

2500 ഡീസൽ എൻജിനുകൾ മാത്രമാണ് ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്നത്. അഞ്ചു വർഷത്തിനുള്ളിൽ ഇവ പിൻവാങ്ങും. ഇലക്ട്രിക് എൻജിനുകൾ മിക്ക റൂട്ടും കൈയടക്കിക്കഴിഞ്ഞു. ആകെ 70,117 റൂട്ട് കിലോമീറ്ററിൽ 405 കിലോമീറ്റർ മാത്രമാണ് വൈദ്യുതീകരിക്കാൻ ബാക്കിയുള്ളത്.

എൽ.എൻ.ജി, ബാറ്ററി ലോക്കോമോട്ടീവുകളും ഡീസലിന് ബദലാകും.

ഹൈഡ്രജൻ എൻജിനുകളും കരുത്തോടെയെത്തും.

വൈദ്യുതീകരിക്കാത്ത പാതകൾക്കും യാർഡുകളിലെ ഷണ്ടിംഗിനുമായി ബാറ്ററി എൻജിനുകളും നിർമ്മിക്കുന്നുണ്ട്. ഈസ്റ്റേൺ റെയിൽവേയുടെ ബംഗാളിലെ വർക്ക്ഷോപ്പിലാണ് ഇത്തരത്തിൽ ആദ്യത്തേത്.

ഡീസലിനൊപ്പം പ്രകൃതിവാതകവും ഇന്ധനമായി ഉപയോഗിക്കാൻ കഴിയുന്ന 'ഡ്യുവൽ ഫ്യുവൽ" സംവിധാനത്തിലാണ് എൽ.എൻ.ജി ട്രെയിൻ. ഡീസൽ ഉപഭോഗം 40 ശതമാനം കുറയ്ക്കാൻ സാധിക്കും. ഇത്തരം ആദ്യ ട്രെയിൻ കഴിഞ്ഞദിവസം സാബർമതിയിൽ നിന്ന് ഓടിത്തുടങ്ങിയിരുന്നു. 2,200 ലിറ്റർ ഡീസലും. 850- 900 കിലോ എൽ.എൻ.ജിയും ഉൾക്കൊള്ളും. ഒരു ഫില്ലിംഗിൽ 1,600 കിലോമീറ്റർ ഓടിക്കാം.

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സോണിപത് റൂട്ടിൽ ജൂലായിൽ ഉദ്ഘാടനം ചെയ്തിരുന്നു. 1200 കിലോവാട്ടാണ് എൻജിൻ ശേഷി. 2030നകം കൂടുതൽ ഹൈഡ്രജൻ ട്രെയിനുകളെത്തും. എൻ.ടി.പി.സിക്ക് വേണ്ടി ലോകത്തിലെ ഏറ്റവും കരുത്തുറ്റ (2,400 കിലോവാട്ട് ശേഷി) ഹൈഡ്രജൻ ലോക്കോമോട്ടീവ് പ്രൊപ്പൽഷൻ സിസ്റ്റം റെയിൽവേ വികസിപ്പിക്കുന്നുണ്ട്.

വർഷം 108 കോടി ലിറ്റർ

കാർബൺ പുറംതള്ളൽ ഇല്ലാതാക്കലാണ് ഡീസൽ എൻജിനുകൾ ഒഴിവാക്കുന്നതിലെ പ്രധാന ലക്ഷ്യം. ക്രൂഡോയിൽ ഇറക്കുമതി കുറച്ച് വിദേശനാണ്യം ലാഭിക്കാമെന്നതാണ് മറ്റൊരു നേട്ടം. 2015-16ൽ 293 കോടി ലിറ്ററായിരുന്നു റെയിൽവേയുടെ ഡീസൽ ഉപഭോഗം. 2024-25-ൽ 108 കോടിയായി കുറഞ്ഞെങ്കിലും ഇപ്പോഴത്തെ നിരക്കിൽ വർഷം 10,000 കോടി രൂപയിലധികം ചെലവുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIESEL TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA