SignIn
Kerala Kaumudi Online
Monday, 05 October 2026 3.04 AM IST

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനഃരന്വേഷണം; 2007ലെ ഫയൽ വീണ്ടും തുറക്കും, നിർദേശം നൽകി രമേശ് ചെന്നിത്തല

READ ENGLISH VERSION
gyanesh-kumar
ഗ്യാനേഷ് കുമാർ

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പുനഃരന്വേഷണത്തിനൊരുങ്ങി കേരളസർക്കാർ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശം നൽകി. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടത്തിയ കെഎസ്‌ടിപി അഴിമതിക്കേസിലാകും അന്വേഷണം. കരാർ ഏറ്റെടുത്ത പതിബെൽ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയിലും അന്വേഷണം നടക്കും.

എഞ്ചിനീയറുടെ ആത്മഹത്യാക്കുറിപ്പിലെ പരാമർശമാണ് ഗ്യാനേഷ് കുമാറിനെ ചോദ്യമുനയിലാക്കിയത്. കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാലിന്റെ പരാതിയിലാണ് ആഭ്യന്തരവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരഞ്ഞെടുപ്പ് അട്ടിമറിയിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്താകമാനം പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് കേരളസർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നീക്കം.

വർഷങ്ങൾക്കുമുൻപ് തീർപ്പാക്കിയ ഫയലാണ് വീണ്ടും തുറക്കുന്നത്. കെഎസ്‌ടിപി പദ്ധതിയിൽ അഴിമതി ആരോപണം ഉണ്ടായതിനെതുടർന്ന് ഗ്യാനേഷിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയെന്നതല്ലാതെ മറ്റ് വലിയ നടപടികളിലേക്കൊന്നും പോയിരുന്നില്ല. വിജിലൻസും ക്രൈംബ്രാഞ്ചും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗ്യാനേഷ് കുറ്റക്കാരനല്ലെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ, 2007ൽ നടന്ന അന്വേഷണം തൃപ്‌തികരമല്ലെന്ന പരാതിയിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്.

English Summary

Kerala government is set to reopen the KS​​TP corruption case involving Chief Election Commissioner Gyanesh Kumar, along with an investigation into an engineer’s suicide.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GYANESHKUMAR, VIGILANCE PROBE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA