SignIn
Kerala Kaumudi Online
Monday, 29 June 2026 1.07 AM IST

കെ ഭാഗ്യരാജിന് വിട നൽകി തമിഴകം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം പൂർത്തിയായി

READ ENGLISH VERSION

k-bhagyaraj
Photo Credit: X

ചെന്നൈ: നടനും സംവിധായകനുമായ കെ ഭാഗ്യരാജിന് വിടനൽകി തമിഴകം. ചെന്നൈയിലെ വൈദ്യുതി ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. രാവിലെ നടന്ന വിലാപയാത്രയിൽ നൂറുകണക്കിന് ആളുകളാണ് അദ്ദേഹത്തിന് അന്ത്യാജ്ഞലികൾ അർപ്പിക്കാൻ എത്തിയത്.

അതേസമയം, ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം കുടുംബം നിറവേറ്റി. മരണ ശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്ന് ഭാ​ഗ്യരാജ് ആ​ഗ്രഹിച്ചിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് കണ്ണുകൾ ദാനം ചെയ്യാൻ അദ്ദേഹം രജിസ്റ്റർ ചെയ്തിരുന്നു. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലും അദ്ദേഹം ആഗ്രഹിച്ച കാര്യം കുടുംബം കരുതലോടെയാണ് നിറവേറ്റിയത്.

ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമ മേഖലയും ആരാധകരും. ഭാഗ്യരാജിനെ അവസാനമായി കാണാൻ മലയാളത്തിന്റെ പ്രിയതാരങ്ങളും എത്തിയിരുന്നു. മമ്മൂട്ടി, ദിലീപ് അടക്കമുള്ളവർ ചെന്നൈയിലെ ഭാഗ്യരാജിന്റെ വസതിയിലെത്തി അന്ത്യാജ്ഞലി അർപ്പിച്ചിരുന്നു. നടിയായ പൂർണിമ ഭാഗ്യരാജാണ് ഭാര്യ. അഭിനേതാക്കളായ ശാന്തനു ഭാഗ്യരാജ്, ശരണ്യ ഭാഗ്യരാജ് എന്നിവരാണ് മക്കൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K BHAGYARAJ, TAMIL CINEMA, CHENNAI, CREMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY