SignIn
Kerala Kaumudi Online
Monday, 02 November 2026 11.05 PM IST

ശ്രീകാര്യത്ത് കാണാതായ 16കാരനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; സുഹൃത്തുക്കൾ കസ്റ്റഡിയിൽ

READ ENGLISH VERSION
abhiram
കൊല്ലപ്പെട്ട അഭിരാം

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ കാണാതായ 16 കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചാക്കിൽകെട്ടി കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പരുത്തിപ്പാറ എൻഎസ്‌എസ് ഹൈസ്‌കൂൾ വിദ്യാർത്ഥി അഭിരാം ആണ് മരിച്ചത്. കൗമാരക്കാരന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ ഉച്ചയോടെയാണ് വിദ്യാർത്ഥിയെ കാണാതായത്. പാങ്ങാപ്പാറയിലേക്കെന്ന് പറഞ്ഞാണ് കൗമാരക്കാരൻ വീട്ടിൽനിന്നിറങ്ങിയത്. സന്ധ്യയായിട്ടും മടങ്ങിയെത്താതായതോടെ രക്ഷിതാക്കൾ ശ്രീകാര്യം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു. മൊബൈലിലേക്ക് ഒരു കാൾ വന്നതിന്‌ പിന്നാലെയാണ് അഭിരാം വീടുവിട്ടിറങ്ങിയതെന്നാണ് രക്ഷിതാക്കൾ പൊലീസിനോട് പറഞ്ഞത്. ആ കാൾ ചെയ്‌തത് ആരാണെന്നുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

English Summary

A 16-year-old student, Abhiram, was found murdered and buried in a sack in Pangappara, Thiruvananthapuram. Police have taken two of his friends into custody.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDERCASE, SREEKARYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY