SignIn
Kerala Kaumudi Online
Sunday, 01 November 2026 6.46 PM IST

പ്രാർത്ഥനയിലൂടെ  രോഗം ഭേദമാക്കാമെന്ന്  പറഞ്ഞ് 16കാരിയെ പീഡിപ്പിച്ചു; മതപണ്ഡിതൻ പിടിയിൽ

READ ENGLISH VERSION
muhammad-niyas-jauhari
മുഹമ്മദ് നിയാസ് ജൗഹരി

കൊല്ലം: പതിനാറുകാരിയായ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ വ്‌ളോഗറും മതപണ്ഡിതനുമായ യുവാവ് പിടിയിൽ. ഹബീബിയ്യ ഇസ്ളാമിക് അക്കാഡമി എന്ന സ്ഥാപനത്തിന്റെ ഡയറക്‌ടർ മുഹമ്മദ് നിയാസ് ജൗഹരി ആണ് കൊല്ലം കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. പ്രാർത്ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. പിതാവിന്റെ അമ്മക്കൊപ്പം കാണാനെത്തിയ പെൺകുട്ടിയെ 2025-2026 കാലയളവിൽ വിവിധ സ്ഥലങ്ങളിൽവച്ച് പീഡിപ്പിച്ചതായാണ് പരാതി.

ഇതിനിടെ തിരുവനന്തപുരത്ത് ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാനെത്തി വീട്ടമ്മയെ പീഡിപ്പിച്ച പൂജാരിയ്ക്ക് ഏഴ് വർഷം കഠിന തടവും 50000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധികതടവ് അനുഭവിക്കണം.

ആലപ്പുഴ ഏഴുപുന്ന പുതുകുളങ്ങര സ്വദേശിയായ ഇടവ വെൺകുളം മേക്കുളം വൈകുണ്ഡം വീട്ടിൽ താമസിക്കുന്ന രാജേഷിനെയാണ് പട്ടികജാതി - പട്ടികവർഗ പീഡന നിരോധന നിയമം വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി എ ഷാജഹാൻ ശിക്ഷിച്ചത്.

രണ്ട് കുട്ടികളുടെ പിതാവാണ് രാജേഷ്. ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാനുള്ള പ്രത്യേക പൂജയ്ക്ക്‌ ക്ഷേത്രത്തിലെത്താൻ പറഞ്ഞ പ്രതി വെൺകുളം വനമൂർത്തി ബാലഭദ്രദേവി ക്ഷേത്രത്തിന്റെ സ്റ്റോർ റൂമിൽ വച്ചാണ് വീട്ടമ്മയെ പീഡിപ്പിച്ചത്. തുടർച്ചയായി രണ്ടാഴ്ച പല ദിവസങ്ങളിലായി പീഡനം തുടർന്നു. 2016 ഏപ്രിലിലായിരുന്നു സംഭവം നടന്നത്.

English Summary

A vlogger and religious scholar, Muhammad Niyas Jauhari, was arrested in Kollam for allegedly sexually assaulting a 16-year-old girl, claiming to cure her with prayer. Separately, priest Rajesh received a seven-year prison sentence and a ₹50,000 fine for sexually assaulting a housewife in Thiruvananthapuram under the pretext of exorcism.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM, KOLLAM SEXUAL ASSAULT, VLOGGER MUHAMMAD NIYAS JAUHARI, VLOGGER DETAINED, VLOGGER SEXUAL ASSAULT CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY