SignIn
Kerala Kaumudi Online
Friday, 03 July 2026 3.12 AM IST

കളിക്കാൻ പോയ പതിനൊന്നുകാരിയെ ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, റിട്ടയേർഡ് എസ്‌ഐ അറസ്റ്റിൽ

READ ENGLISH VERSION
e-v-gopinathan-arrested-i
ഇ.വി. ഗോപിനാഥൻ

കണ്ണൂർ: കളിക്കാൻ പോയ പതിനൊന്ന് വയസുകാരിയെ വീട്ടിലേയ്ക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ റിട്ടയേർഡ് എസ്‌ഐ അറസ്റ്റിൽ. പരിയാരം കാപ്പുങ്ങൽ സ്വദേശി ഇ.വി. ഗോപിനാഥനെ (62) ആണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസ് ആണ് ചുമത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

മഴകാരണം സ്‌കൂൾ അവധിയായതിനാൽ കുട്ടി കളിക്കാൻ പോയതായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ ഗോപിനാഥൻ കുട്ടിയെ ബലമായി വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ തെരച്ചിലിൽ ഗോപിനാഥന്റെ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ആദ്യം ഭയം മൂലം പെൺകുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീടാണ് പീഡനവിവരം തുറന്നുപറഞ്ഞത്. ഇതിനുശേഷമാണ് പോക്‌സോ ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POSCO CASE, KANNUR, POLICE SI ARRESTED IN POCSO CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY