കാസർകോട്: മദ്യപിച്ച് വാഹനമോടിച്ചതിന് യൂട്യൂബർ 'ഹെലൻ ഓഫ് സ്‌പാർട്ട' എന്നറിയപ്പെടുന്ന എസ് ആർ ധന്യയ്‌ക്കെതിരെ കേസ്. കുമ്പളയിൽ വാഹനപരിശോധനയ്‌ക്കിടെയാണ് പെരുമ്പള സ്വദേശി ധന്യ പിടിയിലായത്. ഇന്നലെ അർദ്ധരാത്രി രണ്ട് മണിയോടെയാണ് ധന്യയുടെ വാഹനം പൊലീസ് പിടികൂടിയത്.
നാഷണൽ ഹൈവേ 66ൽ റോഡിന്റെ മദ്ധ്യഭാഗത്ത് ധന്യ കാർ നിർത്തിയിട്ടിരുന്നു. ഇത് കണ്ട് പൊലീസ് എത്തിയപ്പോഴേക്കും കാർ അമിതവേഗത്തിൽ ഓടിച്ചുപോയി. ശേഷം ഉദ്യോഗസ്ഥർ പിന്തുടർന്ന് ബന്ദിയോടുള്ള ഭഗവതി നഗറിൽ വച്ചാണ് പിടികൂടിയത്. ശേഷം നടത്തിയ പരിശോധനയിലാണ് ഇവർ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ധന്യയിൽ നിന്നും ഫൈൻ ഈടാക്കിയ ശേഷം കാർ വിട്ടുകൊടുത്തുവെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |