
വാഷിംഗ്ടൺ: അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെ നിർണായകമായ ആർട്ടിമിസ് - 3 അടുത്ത വർഷം. നാസയുടെ ആൻഡ്രെ ഡഗ്ലസ്, ഫ്രാങ്ക് റൂബിയോ, റാൻഡി ബ്രെസ്‌നിക് എന്നിവരെയും ഇറ്റാലിയൻ സ്പേസ് ഏജൻസിയുടെ ലൂക്ക പാർമിറ്റാനോയേയും യാത്രികരായി പ്രഖ്യാപിച്ചു. നാസയുടെ ബോബ് ഹെയ്ന്റ്സിനെ ബാക്ക് അപ്പ് ക്രൂവായും തിരഞ്ഞെടുത്തു. രണ്ട് ആഴ്ച നീളുന്നതാണ് ദൗത്യം. ആർട്ടിമിസ് - 3യിലൂടെ യാത്രികരെ ചന്ദ്രനിൽ ഇറക്കുമെന്നാണ് നാസ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സംഘത്തെ വഹിക്കുന്ന ഒറിയോൺ പേടകത്തെ എസ്.എൽ.എസ് (സ്പേസ് ലോഞ്ച് സിസ്റ്റം) റോക്കറ്റ് ഭൂമിയിൽ നിന്ന് 290 മൈൽ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എത്തിക്കുക. ഇവിടെ വച്ച് സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് എച്ച്.എൽ.എസ്, ബ്ലൂ ഒറിജിന്റെ ബ്ലൂ മൂൺ ലാൻഡറുകളുടെ പ്രോട്ടോടൈപ്പുകളെ പേടകവുമായി ഡോക്ക് ചെയ്യുന്ന സങ്കീർണ പ്രക്രിയ പൂർത്തിയാക്കും. വിജയിച്ചാൽ ആർട്ടിമിസ് 4 ലൂടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനാണ് പദ്ധതി. 1972ൽ അപ്പോളോ 17ലൂടെയാണ് മനുഷ്യൻ അവസാനമായി ചന്ദ്രനിലിറങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |