ന്യൂഡൽഹി: സെപ്തംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ഇരുവരും ഡൽഹിയിൽ എത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചു. സെപ്തംബർ 12, 13 തീയതികളിലാണ് ഉച്ചകോടി. 2019 ഒക്‌ടോബറിൽ ചെന്നൈയിൽ നടന്ന ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിക്കു ശേഷം ഷിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |