SignIn
Kerala Kaumudi Online
Tuesday, 06 October 2026 5.07 PM IST

അമേരിക്കയെ തുരത്താൻ സ്‌ത്രീകളെ രംഗത്തിറക്കാൻ ഇറാൻ, സൈനിക കേന്ദ്രത്തിൽ ശക്തമായ പരിശീലനം നൽകുന്നതായി സൂചനകൾ

READ ENGLISH VERSION
iran-woman

പരിശീലനത്തിലേർപ്പെട്ട ഇറാനിയൻ വനിതകൾ

ടെഹ്‌റാൻ: കഴിഞ്ഞ എട്ട് മാസത്തോളമായി പശ്ചിമേഷ്യയിൽ സംഘർഷം തുടരുകയാണ്. അമേരിക്കയും ഇറാനും നേർക്കുനേർ പോരാട്ടം തുടങ്ങിയതോടെ പ്രദേശത്തെ മാത്രമല്ല ലോകരാജ്യങ്ങളിലെ തന്നെ സാമ്പത്തികനില തകിടം മറിയുകയാണ്. ഇതിനിടെ നിലവിൽ വ്യോമ, നാവിക ആക്രമണം നടത്തുന്ന അമേരിക്ക കരയുദ്ധം ആരംഭിച്ചാൽ നേരിടാൻ ഒരുപടി മുന്നോടിയായി സ്ത്രീകൾക്കുകൂടി പരിശീലനം നൽകാൻ ആരംഭിച്ചിരിക്കുകയാണ് ഇറാൻ എന്ന് സൂചന.

ടെഹ്റാനിലെ ഇമാം ഹുസൈൻ സ്‌ക്വയറിലെ സൈനിക പരിശീലന കേന്ദ്രത്തിലാണ് വനിതകൾ ഹാൻഡ്ഗണുകൾ ഉൾപ്പടെ എങ്ങനെ ഉപയോഗിക്കണം എന്ന് പരിശീലനം നേടിയത്.ഹഫ്‌ത് ഇ തിർ സ്‌ക്വയറിൽ പൊതുജനങ്ങൾക്കായി സൈനിക പരിശീലന കേന്ദ്രം തുടങ്ങിയതിന് പിന്നാലെയാണ് ഇറാൻ വനിതകളെ പരിശീലിപ്പിച്ചുതുടങ്ങിയത്. മിക്ക സ്‌ത്രീകളും അടിയന്തര സാഹചര്യത്തിൽ കുടുംബത്തെ സംരക്ഷിക്കണം എന്നതിനാലാണ് പരിശീലനത്തിനെത്താൻ തയ്യാറായതെന്നാണ് വിവരം. ഇറാന്റെ ഭാവിയെക്കുറിച്ച് വൈകാതെ തീരുമാനമെടുക്കും എന്ന ട്രംപിന്റെ മുന്നറിയിപ്പാണ് ഇവരെ പരിശീലനത്തിന് പ്രേരിപ്പിച്ചത്.

എന്നാൽ 'ശത്രുക്കൾ സൈനിക നടപടിയുമായാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഞങ്ങളുടെ മറുപടി ശക്തമായിരിക്കും. കൂടുതൽ സേനയെ ഉപയോഗിച്ച് ഞങ്ങൾ പ്രതിരോധിക്കും.' എന്നാണ് ട്രംപിന്റെ മുന്നറിയിപ്പിന് ഇറാൻ വിദേശകാര്യ മന്ത്രി അരഗച്ചി മറുപടി പറഞ്ഞത്. സൈനിക നടപടിയിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും ച‌ർച്ച വഴിയേ പ്രശ്‌നപരിഹാരം കാണൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ നയതന്ത്ര നടപടികൾ ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല ഇരുവിഭാഗവും സൈനിക നടപടികൾ തുടരുകയും ചെയ്യുകയാണ്. ഇതിനിടെയാണ് ഇറാനിയൻ വനിതകൾ സൈനിക പരിശീലനം നേടിത്തുടങ്ങിയത്.

English Summary

Amid ongoing US-Iran tensions, Iran has begun military training for women in Tehran, including handgun use. This move prepares for a potential US ground invasion. Many participants are motivated to protect their families following US warnings. Iran's foreign minister, while advocating negotiations, affirmed a strong defense against military action.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN-US, IRAN WOMAN, MILITARY TRAINING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360