ഡാലസ്: ലോകകപ്പിലെ ഗ്രൂപ്പ് ജെയിൽ ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന. മത്സരത്തിന്റെ 19-ാംമിനിട്ടിൽ ജിയോവാനി ലോസെൽസോയുടെ ഫ്രീകിക്കിലൂടെയാണ് അർജന്റീനയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 31-ാംമിനിട്ടിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലൗട്ടാരോ മാർട്ടിനെസ് രണ്ടാമത്തെ ഗോൾ നേടി ലീഡ് ഉയർത്തി.
പിന്നീട് 55-ാം മിനിറ്റിൽ മുസാ അൽ തമരിയിലൂടെ ജോർദാൻ ഒരു ഗോൾ മടക്കി ആശ്വാസം കണ്ടെത്തിയെങ്കിലും പിന്നീട് കളിയിൽ പൂർണ ആധിപത്യം അർജന്റീനയ്ക്കായിരുന്നു. മത്സരത്തിന്റെ 60-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസിന് പകരക്കാരനായി കളത്തിലിറങ്ങിയ ഇതിഹാസതാരം ലയണൽ മെസി 80-ാം മിനിറ്റിൽ തകർപ്പൻ ഫ്രീകിക്കിലൂടെ അർജന്റീനയ്ക്കായി മൂന്നാം ഗോൾ നേടി.
ഈ ലോകകപ്പിലെ മെസിയുടെ ആറാമത്തെ ഗോളാണിത്. തുടര്‍ച്ചയായ ഏഴ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഇതോടെ മെസി സ്വന്തമാക്കി. ജോർദാനെതിരായ അനായാസ ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടം അർജന്റീന വിജയകരമായി പൂർത്തിയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |