SignIn
Kerala Kaumudi Online
Thursday, 23 July 2026 1.40 AM IST

ഡേവിഡ് വാര്‍ണര്‍ക്ക് തടവ് ശിക്ഷ കിട്ടിയേക്കും; കുറ്റം സമ്മതിച്ച് ഓസീസ് ക്രിക്കറ്റ് താരം

READ ENGLISH VERSION
david-warner
ഡേവിഡ് വാര്‍ണര്‍


സിഡ്‌നി: മദ്യപിച്ച് വാഹനം ഓടിച്ച കേസില്‍ ഓസ്‌ട്രേലിയന്‍ മുന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് തടവ് ശിക്ഷ കിട്ടിയേക്കും. കോടതിയില്‍ വാര്‍ണര്‍ കുറ്റം സമ്മതിച്ചതോടെയാണ് തടവ് ശിക്ഷയ്ക്ക് വഴി തെളിയുന്നത്. സിഡ്‌നി നഗരത്തിലെ ഒരു വാഹന പരിശോധനയ്ക്കിടെയാണ് മദ്യപിച്ച് വാഹവം ഓടിച്ച വാര്‍ണര്‍ പിടിയിലായത്. പിന്നീട് രക്ത പരിശോധനയില്‍ മദ്യത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുകയും ചെയ്തു.

വാര്‍ണര്‍ തന്റെ തെറ്റ് അംഗീകരിച്ചതായും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സിഡ്‌നിയിലെ കോടതിയിലാണ് വാര്‍ണറുടെ അഭിഭാഷകനായ ബോബി ഹില്‍ വാര്‍ണര്‍ക്ക് വേണ്ടി ഹാജരായി കുറ്റം സമ്മതിക്കുന്നതായി അറിയിച്ചത്. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്ത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും വാര്‍ണര്‍ അറിയിച്ചു. ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി തണ്ടര്‍ ടീമിന്റെ ക്യാപ്റ്റനാണ് വാര്‍ണര്‍. അടുത്ത മാസം 18ന് വാര്‍ണര്‍ക്കെതിരായ കേസില്‍ വിധി പ്രസ്താവിക്കും.

സുഹൃത്തിന്റെ ഫ്ളാറ്റില്‍ നിന്ന് മൂന്ന് ഗ്ലാസ് വൈന്‍ കഴിച്ച ശേഷം ടാക്സി വിളിക്കുന്നതിന് പകരം സ്വന്തമായി വാഹനമോടിക്കാന്‍ തീരുമാനിച്ചത് 'അവിവേകവും ബുദ്ധിശൂന്യവുമായ തീരുമാനമായിരുന്നു' എന്ന് വാര്‍ണറുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. തടവ് ശിക്ഷ അല്ലെങ്കില്‍ 2200 ഓസ്‌ട്രേലിയന്‍ ഡോളര്‍ പിഴ ചുമത്താനും സാദ്ധ്യതയുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ഇന്ത്യയില്‍ ഉള്‍പ്പെടെ നിരവധി ആരാധകരുള്ള താരമാണ് വാര്‍ണര്‍.

English Summary

drunk and drive case proven against ex aus opener david warner

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DAVID WARNER, DRUNK AND DRIVE, COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360