SignIn
Kerala Kaumudi Online
Friday, 25 September 2026 12.26 AM IST

ഏഷ്യൻ ഗെയിംസ് : അത്‌ലറ്റിക്സിൽ ഇന്ത്യക്ക് ഇരട്ടമെഡൽ,​ മിക്സഡ് റിലേയിൽ വെള്ളി,​ വനിതകളുടെ 10000 മീറ്ററിൽ വെങ്കലം

READ ENGLISH VERSION
asian-games-
ഏഷ്യൻ ഗെയിംസ് 4-400 മീറ്റർ മി​ക്സഡ് റി​ലേയി​ൽ വെള്ളി​ നേടി​യ ഇന്ത്യൻ ടീമംഗങ്ങളായ ടി​.എസ് മനു,എം.ആർ പൂവമ്മ, വി​ദ്യ രാംരാജ്, വി​ശാൽ ടി​.കെ എന്നി​വരുടെ ആഹ്ളാദം

നഗോയ : നഗോയ ഏഷ്യൻ ഗെയിംസിൽ മലയാളി അത്ലറ്റ് ടി.എസ്. മനു ഉൾപ്പെട്ട ഇന്ത്യൻ ടീം 4​ ​x​ 400​ ​ മീറ്റർ മിക്സഡ് റിലേയിൽ വെള്ളി മെഡൽ നേടി. വിശാൽ ടി.കെ,​ എം.ആർ. പൂവമ്മ,​ വിത്യ രാംരാജ്,​ മനു ടി.എസ് എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് വെള്ലി നേടിയത്. 3:14:46 ആണ് ഇന്ത്യയുടെ ഫിനിഷിംഗ് സമയം. ഗെയിംസ് റെക്കാഡോടെ ഒന്നാമതെത്തിയ ബഹ്റൈന് പിന്നിലാണ് ഇന്ത്യൻ ടീം ഫിനിഷ് ചെയ്തത്.

വനിതകളുടെ 10000 മീറ്ററിൽ ഇന്ത്യയുടെ സീമ വെങ്കലം നേടി. 32: 50:05 സമയത്തിൽ സീമ മൂന്നാമതായി ഫിനിഷ് ചെയ്യുകയായിരുന്നു. 16 വർഷത്തിന് ശേഷമാണ് ഈ ഇനത്തിൽ ഇന്ത്യ മെഡൽ നേടുന്നത്.

അതേസമയം വു​ഷു​വി​ൽ​ ​വ​നി​താ​താ​രം​ ​റോ​ഷി​ബി​ന​ ​ദേ​വി​ ​ഫൈ​ന​ലി​ൽ​ ​ചൈ​നീ​സ് ​താ​ര​ത്തോ​ട് ​തോ​റ്റ് ​വെ​ള്ളി​ ​നേ​ടി.​ ​ത​ന്റെ ​ ​തു​ട​ർ​ച്ച​യാ​യ​ ​മൂ​ന്നാം​ ​ഏ​ഷ്യ​ൻ​ ​ഗെ​യിം​സി​ലാ​ണ് ​മ​ണി​പ്പൂ​രു​കാ​രി​ ​റോ​ഷി​ബി​ന​ ​മെ​ഡ​ല​ണി​യു​ന്ന​ത്.​ 2018​ൽ​ ​വെ​ങ്ക​ല​വും​ 2022​ൽ​ ​വെ​ള്ളി​യും​ ​നേ​‌​ടി​യി​രു​ന്നു.​ ​ഹാ​ട്രി​ക്ക് ​മെ​ഡ​ല​ണി​യു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​വു​ഷു​ ​താ​ര​മാ​ണ്.​ റോ​വിം​ഗി​ൽ​ ​സ​ത്നാം​ ​സിം​ഗ് ​-​-​ ​സ​ൽ​മാ​ൻ​ ​ഖാ​ൻ​ ​സ​ഖ്യ​വും​ ​സ്കീ​റ്റ് ​ഷൂ​ട്ടിം​ഗി​ൽ​ ​അ​ന​ന്ത്ജീ​ത് ​സിം​ഗ് ​ന​റു​ക്ക​-​പ​രി​നാ​സ് ​ധാ​ലി​വാ​ൾ​ ​സ​ഖ്യ​വും​ ​വെ​ങ്ക​ലം​ ​സ്വ​ന്ത​മാ​ക്കി.


ഒ​രു​ ​സ്വ​ർ​ണ​വും​ ​ആ​റ് ​വെ​ള്ളി​യും​ ​ഒ​ൻ​പ​ത് ​വെ​ങ്ക​ല​വും​ ​ഉ​ൾ​പ്പ​ടെ​ 16​ ​മെ​ഡ​ലു​ക​ളു​മാ​യി​ 15​-ാം​ ​സ്ഥാ​ന​ത്താ​ണ് ​ഇ​ന്ത്യ.​ 80​ ​സ്വ​ർ​ണ​മു​ൾ​പ്പ​ടെ​ 130​ ​മെ​ഡ​ലു​ക​ളു​മാ​യി​ ​ചൈ​ന​യാ​ണ് ​ഒ​ന്നാ​മ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIAN GAMES, ASIAN GAMES ATHLETICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360