കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും തിരിച്ചടിയായി സംസ്ഥാന അദ്ധ്യക്ഷയുടെ രാജി. ബംഗാൾ സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയാണ് രാജി വച്ചത്. എല്ലാചുമതലകളിൽ നിന്നും ഒഴിയുകയാണെന്ന് വ്യക്തമാക്കി പാർട്ടി നേതൃത്വത്തിന് ചന്ദ്രിമ രാജിക്കത്ത് നൽകി. മമത ബാനർജിയുടെ വിശ്വസ്തരായ നേതാക്കളിൽ ഒരാളായാണ് മമത അറിയപ്പെടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പിളർപ്പ് നേരിട്ട പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് ചന്ദ്രിമ ഭട്ടാചാര്യയെ സംസ്ഥാന അദ്ധ്യക്ഷയായി നിയമിച്ചത്,
മുതിർന്ന നേതാവായ സുബ്രത ബക്ഷിയെ മാറ്റിയാണ് ചന്ദ്രിമയെ അദ്ധ്യക്ഷയായി നിയോഗിച്ചത്.. എന്നാൽ തൃണമൂലിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നത് പാർട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് രാജി. അതേ സമയം രാജിയുടെ കാരണം ചന്ദ്രിമ വ്യക്തമാക്കിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |