SignIn
Kerala Kaumudi Online
Saturday, 27 June 2026 6.30 PM IST

കുരങ്ങുകൾ വട്ടംകൂടി; മലമുകളിൽനിന്ന് വീണ നവവധു മരിച്ചു

READ ENGLISH VERSION

anitha
അനിത

തൂത്തുക്കുടി: കുരങ്ങുകൾക്ക് പഴം നൽകുന്നതിനിടെ മലമുകളിൽ നിന്ന് വീണ നവവധു മരിച്ചു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് ദാരുണസംഭവം നടന്നത്. തൂത്തുക്കുടിയിലെ തിട്ടൻകുളം സ്വദേശി സുരേഷിന്റെ ഭാര്യ അനിതയാണ് (29) മരിച്ചത്. അടുത്തിടെയാണ് സുരേഷിന്റെയും അനിതയുടെയും വിവാഹം കഴിഞ്ഞത്. ഗൾഫിൽ ജോലി ചെയ്തിരുന്ന സുരേഷ് അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു അപകടം.

കലുഗശാലമൂർത്തി ക്ഷേത്രത്തിൽ ഇന്ന് രാവിലെയാണ് ദമ്പതികൾ ദർശനത്തിനായി എത്തിയത്. ക്ഷേത്രസന്ദർശനത്തിനുശേഷം ദമ്പതികൾ കുരങ്ങുകൾക്ക് പഴങ്ങൾ കൊടുത്തു. ഇതിനിടെ കുരങ്ങുകൾ യുവതിയുടെ ചുറ്റും കൂടി. പരിഭ്രാന്തിയായ യുവതി കാൽവഴുതി മലയുടെ മുകളിൽ നിന്ന് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ യുവതി മരിച്ചെന്നാണ് വിവരം. അഗ്നിശമന സേനയെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360