SignIn
Kerala Kaumudi Online
Tuesday, 29 September 2026 2.28 AM IST

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഇന്നുമുതൽ സ്വർണമോതിരം സമ്മാനം, വിജയ് സർക്കാരിന്റെ പുതിയ പദ്ധതിക്ക് തുടക്കം

READ ENGLISH VERSION
vijay-govt
ജോസഫ് വിജയ്

മധുര: സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനമായി നൽകുന്ന 'തായ് മാമൻ തങ്ക മോതിരം തിട്ടം' പദ്ധതി ഇന്ന് തമിഴ്‌നാട്ടിൽ ഉദ്ഘാടനം ചെയ്യും. വിജയ്‌ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന് രാവിലെ മധുര ഗവൺമെന്റ് രാജാജി ആശുപത്രിയിൽ നടക്കും. 25 നവജാതശിശുക്കൾക്ക് മുഖ്യമന്ത്രി ജോസഫ് വിജയ് സ്വർണമോതിരം സമ്മാനിക്കും.

തമിഴ്‌നാട്ടിൽ സ്ഥിരതാമസക്കാരായ അമ്മമാരുടെ കുഞ്ഞുങ്ങൾക്കാണ് ഈ പദ്ധതി പ്രകാരം സ്വർണമോതിരം ലഭിക്കുക. ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണമോതിരമാകും നൽകുന്നത്. ജൂൺ 22ന് ശേഷം ജനിച്ച കുട്ടികൾക്കാകും പദ്ധതി പ്രകാരം സമ്മാനം ലഭിക്കുക. ജൂൺ 22നും സെപ്‌തംബർ 22നുമിടയിൽ ജനിച്ച 107 കുട്ടികൾക്ക് ആശുപത്രി വിടുമ്പോൾ മോതിരം ലഭിക്കും. പദ്ധതിക്കായി 755.83 കോടി രൂപയാണ് തമിഴ്‌നാട് സർക്കാർ നീക്കിവച്ചത്. ആദ്യഘട്ടത്തിൽ 1.28 ലക്ഷം സ്വർണമോതിരം നൽകുമെന്നാണ് സൂചന.

English Summary

Tamil Nadu Chief Minister Joseph Vijay today inaugurated the 'Thai Maaman Thanga Mothiram Thittam' at Madurai Government Rajaji Hospital. The scheme gifts a 1-gram, 22-carat gold ring to newborns in government hospitals whose mothers are permanent residents of the state. Initially, 25 babies received rings, with 107 more eligible for the scheme. The government has allocated 755.83 crore rupees for this initiative.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD RING PROMISE, VIJAY GOVT, NEW SCHEME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360