SignIn
Kerala Kaumudi Online
Saturday, 07 November 2026 4.08 AM IST

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് വീണ്ടും പേര് ചേർക്കാം, അവസരം ആറ് സംസ്ഥാനങ്ങളിൽ

READ ENGLISH VERSION
sir-list-

ന്യൂഡൽഹി : ആറ് സംസ്ഥാനങ്ങളിലും ഒരു രേന്ദ്രഭരണ പ്രദേശത്തും എസ്.ഐ.ആറിന് പിന്നാലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് വീണ്ടും പേര് ചേർക്കാൻ അവസരം. ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് എന്യുമറേഷൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കാൻ ഒരവസരം കൂടി നൽകാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി. മഹാരാഷ്ട്ര,​ ഹരിയാന,​ ആന്ധ്രപ്രദേശ്,​ ജാർഖണ്ഡ്,​ തെലങ്കാന,​ നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലുമാണ് ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകിയത്.

എന്യുമറേഷൻ ഫോമുകൾ ലഭിച്ചിട്ടും പല കാരണങ്ങളാൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ സഹായിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലക്ഷ്യം. ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക പോളിംഗ് സ്റ്റേഷനുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വീണ്ടും പ്രദർശിപ്പിക്കും. വെബ്സൈറ്റിൽ പി.ഡി.എഫ് രൂപത്തിലും ലഭ്യമാക്കും,​ എന്യുമറേഷൻ ഫോം പൂരിപ്പികച്ച് നൽകാൻ മുൻപത്തെ എപിക് നമ്പർ തന്നെ ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIR, SIR DELHI, VOTER LIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360