SignIn
Kerala Kaumudi Online
Monday, 05 October 2026 5.21 PM IST

 വോട്ടവകാശം നിഷേധിക്കൽ ആത്മാവിനെ വേർപ്പെടുത്തുന്നതിന് തുല്യം: ജസ്റ്റിസ് ഭുയാൻ

READ ENGLISH VERSION
d

ന്യൂഡൽഹി: പൗരന്മാർക്ക് വോട്ടവകാശം നിഷേധിക്കുന്നത് ശരീരത്തിൽ നിന്ന് ആത്മാവിനെ വേർപ്പെടുത്തുന്നതിന് തുല്യമെന്ന് സുപ്രീംകോടതി സിറ്റിംഗ് ജഡ്‌ജി ഉജ്ജൽ ഭുയാൻ. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമെന്ന് പറഞ്ഞ് രണ്ടുതരം പൗരന്മാരെ സൃഷ്‌ടിക്കാനാകില്ല. വോട്ട് പൗരന്റെ ഭരണഘടനാപരമായ അവകാശമാണ്. കൂട്ടത്തോടെ വോട്ടർപട്ടികയിൽ നിന്നൊഴിവാക്കുന്ന ഏതു നടപടിയും ഭരണഘടനാ ലംഘനമാണെന്ന് ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭുയാൻ പറഞ്ഞു.

ഭരണഘടനയുടെ അന്തഃസത്തയ്‌ക്ക് നേരെയുള്ള കടന്നുകയറ്റമാണിത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്‌ക്കണമെന്ന മുറവിളി ശക്തമാകുന്നതിനിടെയാണ് എസ്.ഐ.ആറിനെ കുറിച്ച് നേരിട്ട് പറയാതെയുള്ള പ്രസംഗം. ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം എടുത്തുകളയുന്നത് അടിസ്ഥാനപരമായിത്തന്നെ ഏകപക്ഷീയമാണ്. അത്തരം നടപടികൾക്ക് ന്യായീകരണമില്ല. ഒരു കോടതിക്കും അംഗീകരിക്കാനാവില്ല. പൗരന് രാജ്യഭരണത്തിൽ പങ്കാളിയാകാനുള്ള ഏക മാർഗവും. ഇന്ത്യൻ പൗരന്മാരുടെ വോട്ടവകാശം ബ്രിട്ടീഷ് ഭരണത്തിനെതിരായ ഇന്ത്യയുടെ ദീർഘകാല പോരാട്ടവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണത്. ഒരു അധികാരിക്കും അതിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും ഭുയാൻ കൂട്ടിച്ചേർത്തു.

ഭീഷണി നേരിടുന്നുവെന്ന്

റിട്ട. ജസ്റ്റിസ് നരിമാൻ

രാജ്യത്ത് പൗരന്മാരുടെ വോട്ടവകാശം മുൻപെങ്ങുമില്ലാത്ത മട്ടിൽ ഭീഷണി നേരിടുന്നുവെന്ന് സുപ്രീംകോടതി മുൻ ജഡ്‌ജി ആർ.എഫ്. നരിമാൻ. ജനാധിപത്യത്തിന്റെ കാതലായ വോട്ടവകാശം ഇന്ന് അപകടത്തിലാണ്. പശ്ചിമ ബംഗാളിൽ ലക്ഷക്കണക്കിന് പേർ പട്ടികയിൽ നിന്ന് പുറത്തായി. ജനാധിപത്യം സംരക്ഷിക്കാൻ സുപ്രീംകോടതി അടിയന്തരമായി ഇടപെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360