
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഡൽഹിയിൽ പ്രതിഷേധം തുടരുന്ന സി.ജെ.പി പ്രതിനിധികളെ ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം, സി.ജെ.പിയുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ ഓഫീസിലോ വസതിയിലോ വച്ച് ചർച്ച നടത്താൻ തയ്യാറാണെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു.
ചർച്ചയ്ക്ക് സർക്കാർ നാല് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. സമരക്കാർക്ക് സൗകര്യപ്രദമായ ഏത് സമയത്തും ഏത് വിഷയത്തിലും സർക്കാർ ചർച്ചയ്ത്ത് തയ്യാറാണ്. ജെ.പി. നദ്ദയുടെ ഓഫീസിലേോ വസതിയിലോ വച്ച് ചർച്ച നടത്താം. ഇതൊരു അഭിമാന പ്രശ്നമായി സർക്കാർ കാണുന്നില്ലെന്നും ജിതേന്ദ്രസിംഗ് പറഞ്ഞു. നദ്ദയും താനും ചർച്ചയിൽ നേരിട്ട് പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയിലൂടെ ഘട്ടംഘട്ടമായി പ്രശ്ന പരിഹാരത്തിലേക്ക് എത്താനാകും. വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്ന തുടർനടപടികളുടെ ഭാഗമാണ് ചർച്ചയെന്നും ജിതേന്ദ്രസിംഗ് പറഞ്ഞു.
അതേസമയം ന്യൂഡൽഹി ഡി.സി.പി വഴിയാണ് സർക്കാർ ചർച്ചയ്ക്കായി സമീപിച്ചതെന്ന് സി.ജെ.പി വക്താവ് അശുതോഷ് റങ്ക പ്രതികരിച്ചു. എന്നാൽ ചർച്ച നിഷ്പക്ഷമായ ഒരു സ്ഥലത്ത് നടത്തണമെന്നതിനാൽ അക്കാര്യത്തിൽ ഇപ്പോഴും ആലോചന തുടരുന്നുവെന്നും അശുതോഷ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |