SignIn
Kerala Kaumudi Online
Monday, 27 July 2026 5.13 AM IST

'പാറ്റകളുടെ പ്രതിഷേധത്തിന്റെ ആദ്യദിനം തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നു, പക്ഷേ'; വെളിപ്പെടുത്തൽ

READ ENGLISH VERSION
dharmendra-pradhan
ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ തുടർന്ന് കഴിഞ്ഞദിവസമാണ് കേന്ദ്ര വിഭ്യാഭ്യാസമന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാൻ രാജിവച്ചത്. ഇപ്പോഴിതാ പ്രതിഷേധത്തിന്റെ ആദ്യദിനം തന്നെ ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചിരുന്നതായാണ് റിപ്പോർട്ട്. മദ്ധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയയുടേതാണ് വെളിപ്പെടുത്തൽ. പാർട്ടിയുടെ താൽപര്യമാണ് പ്രധാനമെന്നും ആവശ്യമെങ്കിൽ പദവി ഒഴിയാൻ തനിക്ക് യാതൊരു മടിയുമില്ലെന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ നിലപാടെന്നും കൈലാഷ് വ്യക്തമാക്കി.

'പ്രതിഷേധം ആരംഭിച്ച ഉടൻ തന്നെ സ്ഥാനം രാജി വയ്ക്കാൻ തയ്യാറാണെന്ന് ധർമേന്ദ്ര പ്രധാൻ ബിജെപി അദ്ധ്യക്ഷനെ അറിയിച്ചിരുന്നു. എന്നാൽ അന്ന് രാജി സമർപ്പിക്കേണ്ട ആവശ്യമില്ലെന്ന് പാർട്ടി തീരുമാനമെടുത്തു. പിന്നീട് പാർട്ടി രാജി ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം സ്ഥാനം രാജിവച്ചു. ഏൽപിച്ച എല്ലാ ഉത്തരവാദിത്തങ്ങളും അദ്ദേഹം ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയുമാണ് നിർവഹിച്ചത്'- കൈലാഷ് വിജയവർഗിയ പറഞ്ഞു.

അതേസമയം,​ ആർ.എസ്.എസും കൈവിട്ടതോടെയാണ് രാജിയിലേക്ക് നീങ്ങാൻ ധ‌ർമേന്ദ്ര പ്രധാൻ നിർബന്ധിതനായത് എന്നാണ് സൂചന. യുവജനതയെ ചേർത്തു പിടിക്കുകയാണ് വേണ്ടതെന്ന് ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞ് മണിക്കൂറുകൾക്കകം താൻ രാജിവച്ചുവെന്ന് പ്രധാൻ എക്‌സ് അക്കൗണ്ടിലൂടെ അറിയിക്കുകയായിരുന്നു.

ഇന്നലെ രാവിലെ ഡൽഹിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന പരിപാടിയിലാണ് യുവജനങ്ങളെ മനസിലാക്കി മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യം മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടിയത്. ഇന്നത്തെ യുവതലമുറയ്‌ക്ക് ഉത്തരങ്ങളാണ് വേണ്ടത്. അനുസരണയല്ല അവരുടെ പരിഗണന. ഉത്തരവുകളിടരുത്. സ്നേഹത്തിലൂടെയും സംഭാഷണത്തിലൂടെയും പരസ്‌പര ധാരണയിലൂടെയും ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ജന്തർ മന്ദറിലെ പാറ്റകളുടെ സമരത്തെ കുറിച്ച് നേരിട്ട് പരാമർശിച്ചില്ല.

English Summary

Former Union Education Minister Dharmendra Pradhan reportedly offered his resignation on the first day of protests concerning the NEET paper leak, according to MP Minister Kailash Vijayvargiya. Pradhan prioritized party interests. Though initially declined, the party later accepted his resignation, following remarks by RSS chief Mohan Bhagwat emphasizing youth engagement.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DHARMENDRA PRADHAN, STUDENTS, CJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360