SignIn
Kerala Kaumudi Online
Sunday, 26 July 2026 7.37 PM IST

ഇറാനെതിരായ യുഎസ് ആക്രമണങ്ങൾക്ക് താൽക്കാലിക വിരാമം; അപ്രതീക്ഷിത നീക്കവുമായി ട്രംപ്

READ ENGLISH VERSION
donald-trump
ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: ഇറാനിൽ 13 ദിവസമായി തുടരുന്ന യുഎസ് ആക്രമണങ്ങൾക്ക് താൽക്കാലിക വിരാമമെന്ന് റിപ്പോർട്ട്. ഇറാനെതിരെ വെള്ളിയാഴ്‌ച നടത്താനിരുന്ന പുതിയ സൈനിക ആക്രമണത്തിന് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയില്ലെന്നാണ് വിവരം.

പുതിയ പോരാട്ടങ്ങളിലേക്ക് കടക്കാതെ നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നാണ് വിവരം. വലിയ തോതിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കടക്കാതെ നിലവിലെ ആക്രമണങ്ങളുടെ പ്രായോഗിക പരിധിയിലെത്തിക്കഴിഞ്ഞെന്ന വിലയിരുത്തലും തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. ഇറാനിൽ നിലവിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസിൽ ട്രംപ് വ്യക്തമാക്കി. ഇറാൻ കൂടുതൽ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നതെന്നും കരാറിലെത്തുന്നതാണ് കൂടുതൽ ബുദ്ധിപരമായ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഒമാൻ പ്രതിനിധിസംഘം ടെഹ്‌റാനിലെത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഒമാനും ഇറാനും തമ്മിൽ ഉടൻ ധാരണയിലെത്താൻ സാദ്ധ്യതയുണ്ടെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

English Summary

The US has reportedly paused its 13-day campaign of strikes against Iran after President Donald Trump declined to approve a new attack on Friday. The move could create space for diplomacy, as Trump said reaching a deal with Iran would be the smarter strategy. The decision came after an Omani delegation arrived in Tehran for talks aimed at reopening the Strait of Hormuz.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN US WAR, DONALD TRUMP, WAR, AMERICA, IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360