ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സി.ജെ.പി പ്രതിഷേധം തുടരുന്നതിനിടെ ഡൽഹിയിൽ നാടകീയ നീക്കങ്ങൾ. വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ സഖ്യത്തിലെ എം.പിമാർ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി മണ്ഡപത്തിലേക്ക് മാർച്ച് നടത്തും. രാഹുലിന്റെ വീട്ടിൽ നടന്ന എം.പിമാരുടെ യോഗത്തിന് ശേഷമാണ് ഗാന്ധിജി വെടിയേറ്റ് മരിച്ച ബിർള ഹൗസിന് മുന്നിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചത്. ഇന്ത്യയിലെ വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ലെന്നും അവർക്കും അവരുടെ ആവശ്യങ്ങൾക്കും ഒപ്പം നിൽക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം പ്രതിഷേധത്തെ തടയാനുള്ള നീക്കവുമായി ഡൽഹി പൊലീസ് രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ വസതിക്ക് ഇരുവശത്തെയും റോഡുകൾ പൊലീസ് അടച്ചു, സ്ഥലത്ത് കൂടുതൽ സുരക്ഷാസേനയെയും പൊലീസ് വിന്യസിച്ചിരുന്നു. രാഹുലിന്റെ വീടിന് സമീപം പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രതിപക്ഷ എം.പിമാർ ഗാന്ധി സ്മൃതിയിലേക്ക് രാഹുലിനൊപ്പം ബസിൽ യാത്ര ചെയ്യുന്നുണ്ട്.
Congress workers and INDIA bloc MPs, led by Rahul Gandhi, are protesting in Delhi against alleged NEET exam irregularities. They planned a march from Rahul Gandhi's residence to Gandhi Smriti, asserting support for students. Delhi Police deployed forces and blocked roads near Rahul's house to prevent the protest, but MPs are currently traveling by bus.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |