ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചകവാതക വില വർദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 9.50 രൂപ ആണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് വില 2,763.50 രൂപയായി ഉയർന്നു. കൊച്ചിയിൽ 2,763.50 രൂപയും ഡൽഹിയിൽ 2,747.50 രൂപയുമാണ് പുതിയ നിരക്ക്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
കഴിഞ്ഞമാസം ഡൽഹിയിലും കൊൽക്കത്തയിലും 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് വില 200 രൂപയിലധികം കുറച്ചിരുന്നു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറച്ചത്. വിലകുറഞ്ഞതോടെ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവ നേരിയ ആശ്വാസം നേരിട്ടിരിക്കവേയാണ് വീണ്ടും വില വർദ്ധനവുണ്ടായിരിക്കുന്നത്.
ഡൽഹിയിൽ 2,728 രൂപയും കൊൽക്കത്തയിൽ 2,872.50 രൂപയുമായിരുന്നു കഴിഞ്ഞമാസത്തെ നിരക്ക്. എന്നാൽ, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ജൂലായ് മാസത്തിലും വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു.
India has increased the price of commercial LPG cylinders by ₹9.50, raising the 19-kg cylinder price to ₹2,763.50 in Kochi and ₹2,747.50 in Delhi. Domestic LPG prices remain unchanged. The hike comes after significant cuts last month, providing some relief to restaurants, hotels and other commercial establishments.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |