SignIn
Kerala Kaumudi Online
Wednesday, 02 September 2026 7.43 PM IST

കാത്തിരിപ്പിന് വിരാമം: 200 വർഷത്തിന് ശേഷം ജനിച്ച പെൺകുഞ്ഞിന് രാജകീയ വരവേൽപ്പ് നൽകി കുടുംബം

READ ENGLISH VERSION

family-welcome-baby-girl
രഥത്തിൽ കുഞ്ഞിനെ കൊണ്ടുവരുന്നതിന്റെ ചിത്രം

മുംബയ്: മഹാരാഷ്ട്രയിലെ ബീഡിൽ 200 വർഷങ്ങൾക്ക് ശേഷം ജനിച്ച പെൺകുഞ്ഞിന് രാജകീയ വരവേൽപ്പ് നൽകി കുടുംബം. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് തിരികെ എത്തിയ കുഞ്ഞിനെയും അമ്മയെയും രഥത്തിലിരുത്തി ഡ്രംസിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെയാണ് കുടുംബം വീട്ടിലേയ്ക്ക് സ്വാഗതം ചെയ്തത്.

കഴിഞ്ഞ 200 വർഷമായി ഒരു പെൺകുട്ടിപോലും ജനിച്ചിട്ടില്ലെന്നാണ് ഡഹിഫാലെ കുടുംബം പറയുന്നത്. ഗാർഗി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ വരവിൽ അതീവ സന്തോഷത്തിലാണ് കുടുംബം. ഒരു പെൺകുട്ടി ജനിക്കുക എന്നത് വലിയ ഭാഗ്യമാണ്. ഇത്രയും വർഷമായി ഒരു പെൺകുട്ടിയില്ലാത്തതിൽ വലിയ വിഷമമുണ്ടായിരുന്നു. ആ കാത്തിരിപ്പാണ് ഇപ്പോൾ അവസാനിച്ചതെന്ന് ഗാർഗിയുടെ മുത്തച്ഛൻ ലിംബാജി ഡഹിഫാലെ വികാരാധീതനായി പറഞ്ഞു.

ഈ കുഞ്ഞ് കുടുംബത്തിലെ ലക്ഷ്മി ദേവിയാണെന്നാണ് മുത്തശ്ശി സുരേഖ പറയുന്നത്. സാധാരണ എല്ലാവരും ഒരു ആൺകുട്ടിയെ ആഗ്രഹിക്കുന്നു, പക്ഷേ ഒരു പെൺകുട്ടി ജനിക്കുന്നതിന്റെ സന്തോഷം തികച്ചും വ്യത്യസ്തമാണ്. പെൺമക്കൾ അവരുടെ അച്ഛനോട് കൂടുതൽ അടുപ്പമുള്ളവരാണ്. ഞങ്ങൾ ഞങ്ങളുടെ മകളെ ഒരു പൂവിനെ പോലെ വളർത്തുമെന്ന് ഗാർഗിയുടെ പിതാവും പറഞ്ഞു.

അതേസമയം, കുടുംബത്തെ പ്രശംസിച്ച് സാമൂഹിക പ്രവർത്തകനായ അനന്ത് ഇംഗ്ലെ രംഗത്തെത്തി. പെൺകുഞ്ഞുങ്ങൾ ജനിക്കുന്നതിൽ സമൂഹത്തിലെ ചില കോണുകളിൽ ഇപ്പോഴും ചില ഇടുങ്ങിയ ചിന്താഗതികളുണ്ടെന്നും അതിനെതിരായ മികച്ചൊരു സന്ദേശമാണ് ഈ ആഘോഷമെന്നും അദ്ദേഹം പ്രശംസിച്ചു.

English Summary

A family in Beed, Maharashtra, gave a grand welcome to their newborn baby girl, Gargi. She is the first girl born into the Dahiphale family in 200 years. The mother and baby were brought home in a chariot, accompanied by drums and dancing, highlighting the family's immense joy and considering her a great blessing.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 200 YEARS BABY GIRL, FAMILY WELCOME BABY GIRL, FAMILY CELEBRATES BABY GIRL, MAHARASHTRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360