വാഷിംഗ്‌ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും മറികടന്ന് ഡെമോക്രാറ്റുകൾ വൻ മുന്നേറ്റമാണ് നടത്തുന്നത്. ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റിക് പാർട്ടിയുടെ കൈയിലാകുമെന്ന് ഏകദേശം ഉറപ്പായി. 130 സീറ്റുകളിലാണ് ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റിക് പാർട്ടി മുന്നേറുന്നത്.
80 സീറ്റുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്ക് ലീഡ്. 225 സീറ്റുകളിലേക്കുള്ള ഫലം കൂടി വരാനുണ്ട്. യുഎസ് സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒടുവിൽ ഫലം ലഭിക്കുമ്പോൾ ഡെമോക്രാറ്റുകൾ 53 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. റിപ്പബ്ലിക്കൻ പാർട്ടി 44 ഇടത്തും മുന്നിലുണ്ട്. ഒഹായോയിൽ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി തോറ്റു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഗവർണർ സ്ഥാനാർത്ഥിയായിരുന്നു. ഗവർണർ തിരഞ്ഞെടുപ്പ് നടന്ന മിക്ക സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കൻ പാർട്ടി തിരിച്ചടി നേരിടുകയാണ്.
അതേസമയം, തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റിക് പാർട്ടി നേടിയാലും തനിക്കോ റിപ്പബ്ലിക്കൻ പാർട്ടിക്കോ എതിരെ കൊണ്ടുവരുന്ന നിയമനിർമാണങ്ങൾ വീറ്റോ അധികാരം ഉപയോഗിച്ച് തടുക്കുമെന്ന് ട്രംപ് അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും തന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ തനിക്ക് കഴിയുമെന്നും 'വീറ്റോ' എന്ന പരമാധികാരം തന്റെ കൈയിലുണ്ടെന്നും സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. പ്രതിപക്ഷ സഭകളിൽ ഭൂരിപക്ഷം നേടിയാൽ പിന്നീടുള്ള ചർച്ചകളിൽ 'മിസ്റ്റർ വീറ്റോ' എന്ന അറിയപ്പെടുന്നതിൽ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
US President Donald Trump faces a major setback in the midterm elections as Democrats make significant gains against his Republican Party. Democrats are reportedly leading in several states and are poised to gain control of the House of Representatives.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |