SignIn
Kerala Kaumudi Online
Wednesday, 14 October 2026 12.36 AM IST

തമിഴകത്തെ പറ്റിച്ച് കേരള 'പൊന്നി,​ തമിഴ്നാട്ടിൽ നിന്ന് റേഷനരി വാങ്ങി അവിടെതന്നെ വിറ്റ് തട്ടിപ്പ്

READ ENGLISH VERSION

ponni-ari-

തിരുവനന്തപുരം: തമിഴ്നാട്ടിൽ പാവപ്പെട്ടവർക്ക് നൽകുന്ന സൗജന്യ റേഷനരി ഇടനിലക്കാർ വഴി കുറ‌ഞ്ഞ വിലയ്ക്ക് സംഭരിച്ച് നേരെ കേരളത്തിലേക്ക്. ഇവിടത്തെ മില്ലുകളിൽ പോളിഷ് ചെയ്ത് 'പൊന്നി അരിയാക്കി' പുതിയ ബ്രാൻഡിൽ വീണ്ടും തമിഴ്നാട്ടിലേക്ക്. അവിടെ കൂടിയ വിലയ്ക്ക് വിൽക്കും. കേരളത്തിലെ തട്ടിപ്പുകാരാണ് ഇത് ചെയ്യുന്നതെന്ന് തമിഴ്നാട്ടിലെ ഭക്ഷ്യവകുപ്പ് കണ്ടെത്തി.

തട്ടിപ്പിനിടയാക്കുന്ന കേരളത്തിലെ മില്ലുകാർക്കെതിരെ ഉൾപ്പെടെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ഭക്ഷ്യവകുപ്പ് സെക്രട്ടറി കെ.എസ്.പളനിസാമി കേരള ഭക്ഷ്യവകുപ്പിന് കത്തയച്ചു. തമിഴ്നാട്ടിൽ നിന്ന് റേഷനരി വാങ്ങി കൂടിയ വിലയ്ക്ക് കേരളത്തിൽ വിൽക്കുന്നു എന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്.

കേരള അതിർത്തിയിലെ മില്ലുകളിലാണ് 'രൂപമാറ്റം' വരുത്തുന്നതെന്നാണ് തമിഴ്നാടിന്റെ കണ്ടെത്തൽ. കേന്ദ്ര വിഹിതത്തിന് പുറമേ നിർദ്ധന കുടുംബങ്ങൾക്ക് 25 കിലോവരെ അരി സൗജന്യമായി റേഷൻകടകളിലൂടെ തമിഴ്നാട് സർക്കാർ നൽകുന്നുണ്ട്. ഇതാണ് ഇടനിലക്കാർ ശേഖരിക്കുന്നത്.

25 ന് വാങ്ങും

80 ന് വിൽക്കും

കിലോയ്ക്ക് 25 രൂപയ്ക്കാണ് തമിഴ്നാട്ടിലെ റേഷനരി ഇടനിലക്കാർ ശേഖരിക്കുന്നത്. ഇത് കേരളത്തിലെ മില്ലുകളിലെത്തിച്ച് പ്രത്യേക പ്രോസസിലൂടെ അരിമണികളുടെ നീളം അല്പം കൂട്ടിയാണ് 'പൊന്നി' ആക്കുന്നത്. തുടർന്ന് തമിഴ്നാട്ടിൽ തന്നെയെത്തിച്ച് വിൽക്കുന്നതാകട്ടെ കിലോയ്ക്ക് 65- 80 രൂപയ്ക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PONNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA