SignIn
Kerala Kaumudi Online
Wednesday, 14 October 2026 12.39 AM IST

'മന്ത്രിമാരെ സ്വാധീനിക്കുമോയെന്ന് ആശങ്ക, ശശികല ഉൾപ്പടെയുള്ളവർ അധിക്ഷേപിക്കുന്നു'; അട്ടിമറി ശ്രമം ആരോപിച്ച് ഗോപികയുടെ കുടുംബം

READ ENGLISH VERSION
gopika
ഗോപികയും കുടുംബവും

കൊച്ചി: നെടുമ്പാശേരി അപകടത്തിൽ കേസ് അട്ടിമറിക്കാൻ നീക്കമുണ്ടെന്നും പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായും മരിച്ച ഗോപികയുടെ കുടുംബം ആരോപണവുമായി രംഗത്ത്. ഗുരുതരമായ കുറ്റം ചെയ്തിട്ടും പ്രതി സുഹൈൽ സജീവി​നെ ജുവനൈൽ ഹോമിലേക്കയച്ചു. നീതി കിട്ടുമോയെന്ന് ആശങ്കയുണ്ടെന്നും കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ഗുരുതരമായ കുറ്റം ചെയ്തിട്ടും പ്രതിയെ ജുവനൈൽ ഹോമിലേക്കയച്ചത് കേസ് അട്ടിമറിക്കാനാണെന്നാണ് കരുതുന്നത്. നീതി ലഭിക്കുമോയെന്ന് സംശയമുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് പലതരത്തിലുള്ള വീഴ്‌ചകളുണ്ടാകുന്നു. മുകളിൽ നിന്ന് അവർക്ക് സമ്മർദ്ദമുണ്ടെന്ന് പറയുന്നു. ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലുള്ളയാളാണ് പ്രതി. രണ്ട് മന്ത്രിമാരുള്ള സ്ഥലമാണ്. ഏതെങ്കിലും തരത്തിൽ സ്വാധീനമുപയോഗിക്കുമെന്ന സംശയമുണ്ട്.

സോഷ്യൽ മീഡിയയിലൂടെ മകളെയും കുടുംബത്തെ മുഴുവനെയും വളരെ മോശം രീതിയിൽ അധിക്ഷേപിക്കുന്നു. ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉൾപ്പെടെയുള്ളവർ അധിക്ഷേപിക്കുന്നു. കെഎംഎം കോളേജിന്റെ വൈസ് ചെയർപേഴ്‌സണായിരുന്നു മകൾ. അഞ്ച് വർഷത്തിലേറെ എൻഎസ്‌എസ് വോളന്റിയറായിരുന്നു. ഞങ്ങളെ താറടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്യുന്നത്. പ്രതികളുടെതന്നെ ആളുകളായിരിക്കാം ഇതിന് പിന്നിലെന്ന് സംശയമുണ്ട്.

പ്രതി മദ്യപിച്ചിരുന്ന കാര്യംതന്നെ എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. പോസ്റ്റുമോർട്ടം കഴിഞ്ഞ് തുന്നിക്കെട്ടിയതിനുശേഷം തുന്നലഴിച്ച് വീണ്ടും രക്തപരിശോധന നടത്തി. ഇത് ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാണിക്കുന്നതിനാണോയെന്ന് സംശയിക്കുന്നു'- ഗോപികയുടെ പിതാവ് പറഞ്ഞു. പാലക്കാട് മണ്ണാർക്കാട് ഇടക്കൂർശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടിൽ ഓട്ടോഡ്രൈവറായ എം.ആർ.പ്രദീപ്കുമാറിന്റെ മകളാണ് ഗോപിക.

വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ് ഭവനിൽ കല്യാണ മന്ദിരം എസ്റ്റേറ്റിലെ റൈറ്റർ സന്തോഷിന്റെ മകൾ ദേവിക, കർണാടക കൂർഗ് കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൻ ഇയ്യാസ് (21) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് രണ്ടുപേർ. ഇഹ ഡിസൈൻസ്" വസ്ത്ര സ്ഥാപനത്തിന്റെ ചെയർമാൻ സജീവിന്റെയും സ്ഥാപനത്തിന്റെ എം.ഡിയായ പുഞ്ചപ്പാടത്ത് നൂഹയുടേയും മകൻ സുഹൈൽ സജീവാണ് കേസിലെ ഒന്നാം പ്രതി.

English Summary

The family of Gopika, who died in the Nedumbassery accident, has alleged attempts to derail the investigation and protect the accused, Suhail Sajeev. They expressed concern over his transfer to a juvenile home despite the seriousness of the alleged offence, citing police lapses and suspected external pressure. The family fears they may not receive justice.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINI COOPER ACCIDENT, KAKKANAD ACCIDENT, SUHAIL SAJEEV, NEDUMBASSERY ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA