SignIn
Kerala Kaumudi Online
Friday, 02 October 2026 12.58 AM IST

'മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായി; പല കാര്യങ്ങളും അറിയുന്നത് മാദ്ധ്യമങ്ങളിലൂടെ' തുറന്നടിച്ച് അടൂർ പ്രകാശ്

READ ENGLISH VERSION

adoor-prakash
അടൂർ പ്രകാശ്

തിരുവനന്തപുരം: ചർച്ചയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നതിൽ മുഖ്യമന്ത്രിയോടുള്ള അതൃപ്‌‌‌തി പരസ്യമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. താൻ തീരുമാനങ്ങൾ അറിയുന്നത് മാദ്ധ്യമങ്ങളിലൂടെയാണെന്നും യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മറുപടി പറയാനാകാത്തതിൽ ഖേദമുണ്ടെന്നും വാർത്താസമ്മേളനത്തിൽ അടൂർ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രി തീരുമാനങ്ങളെടുക്കുന്നത് യാതൊരുവിധ ആലോചനയുമില്ലാതെയാണെന്നും തന്നെ കൺവീനർ സ്ഥാനത്തേക്ക് നിയമിച്ച എഐസിസിയിൽ പരാതി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തെ സംബന്ധിച്ചിടത്തോളം യുഡിഎഫിന്റെ ഒരു യോഗം ഈ അടുത്ത ദിവസങ്ങളിലൊന്നും നടന്നിട്ടില്ല. യുഡിഎഫിന്റെ ചെയർമാൻ എന്നുള്ള നിലയിൽ മുഖ്യമന്ത്രിയാണ് അതിന് മുൻകൈ എടുക്കേണ്ടത്. അദ്ദേഹം കാര്യങ്ങളൊന്നും പറയാത്തതുകൊണ്ട് വീണ്ടും യോഗം കൂടാൻ കഴിഞ്ഞിട്ടില്ല. പല കാര്യങ്ങളും ചർച്ച ചെയ്‌ത് തീരുമാനം എടുക്കാനുണ്ട്.

യുഡിഎഫിന്റെ കൺവീനർ എന്ന നിലയിൽ എന്നോട് പല വിഷയങ്ങളെപ്പറ്റിയും മാദ്ധ്യമപ്രവർത്തകർ ചോദിക്കാറുണ്ട്. അത്തരം വിഷയങ്ങളിലൊന്നും വേണ്ടവിധത്തിൽ മറുപടി പറയാനുള്ള അവസരം ലഭിച്ചിട്ടില്ല. പല കാര്യങ്ങളിലും അഭിപ്രായഭിന്നതകളുണ്ടാകുമ്പോൾ അത് നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യുന്നത്. എനിക്ക് യുഡിഎഫ് കൺവീനർ സ്ഥാനം നൽകിയത് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ്.

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പലരും പല വിഷയങ്ങളെക്കുറിച്ചും ചോദിക്കാറുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങൾ ഞാനിവിടെ സംസാരിക്കുന്നത്. യുഡിഎഫ് കൺവീനർ എന്ന നിലയിൽ എന്നോട്‌ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ല. ഇതിലൊരു പരാതി പറയാനില്ലെങ്കിലും എനിക്ക് പറയാനുള്ള കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ നാളെ ജനങ്ങളെന്നോട് ചോദിച്ചുതുടങ്ങും എന്നുള്ളതുകൊണ്ടാണ് ഞാനിവിടെ സംസാരിക്കുന്നത്. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയിൽ എന്റെ അതൃപ്‌തി ഞാനറിയിക്കും'- അടൂർ പ്രകാശ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADOOR PRAKASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA