SignIn
Kerala Kaumudi Online
Thursday, 29 October 2026 2.04 AM IST

സ്വർണം ഓടിപ്പിടിച്ചു; അക്ഷയയ്ക്കിനി വീടുവേണം

READ ENGLISH VERSION

akshya

കോഴിക്കോട്: ബന്ധുവിന്റെ പറമ്പിലെ ഒറ്റമുറി ഓലക്കുടിലിൽ നിന്നാണ് ഇത്തവണയും അക്ഷയ സംസ്ഥാന സ്‌കൂൾ കായികമേളയിൽ ട്രാക്കിലിറങ്ങിയത്. കഴിഞ്ഞതവണയും ഓടിയിരുന്നു. സ്വർണം നേടുന്ന വീടില്ലാത്തവർക്ക് വീടെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനമാണ് അന്നവളെ പ്രചോദിപ്പിച്ചത്. പക്ഷേ അപ്രതീക്ഷിത പരിക്കു കാരണം വെള്ളിയേ കിട്ടിയുള്ളൂ. പക്ഷേ, ഇത്തവണ 3000 മീറ്ററിൽ സ്വർണം ഓടിപ്പിടിച്ചു. വീടെന്ന സ്വപ്നം വീണ്ടുമുയർന്നു. പുതിയ മന്ത്രി കനിയുമെന്ന പ്രതീക്ഷ വാനോളവും.

ഇന്നലെ എൻ.ഐ.ടി ക്യാമ്പസിലെ സിന്തറ്റിക് ട്രാക്കിലായിരുന്നു സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിലെ മത്സരം. സുഹൃത്തിൽ നിന്ന് കടം വാങ്ങിയ സ്‌പൈക്കുമായാണ് ജി. അക്ഷയ മത്സരിച്ചത്. 1500 മീറ്രറിലും മത്സരിക്കുന്നുണ്ട്. പാലക്കാട് പനങ്ങാട്ടിരി ആർ.പി.എം എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.

മാതാപിതാക്കളും രോഗികളായ സഹോദരങ്ങളുമടങ്ങുന്ന അഞ്ചംഗകുടുംബം. ചേച്ചി അർച്ചന ജന്മനാ ഹൃദ്രോഗി. അനിയൻ അഖിൽ ആസ്‌ത്മാ രോഗിയും. രോഗബാധിത ആയതോടെ മാതാവ് സൗമ്യ ഇപ്പോൾ കൂലിപ്പണിക്ക് പോകുന്നില്ല. കൂലിപ്പണിക്കാരനായ പിതാവ് ഗുരുവായൂരപ്പന്റെ തുച്ഛമായ വരുമാനമാണ് ഏക ആശ്രയം.

അർച്ചനയുടെ ചികിത്സ തിരുവനന്തപുരം ശ്രീചിത്രയിലാണ്. ഇതിന് നല്ലൊരു തുക വേണം. അക്ഷയ ഓടി നേടിയ മെഡലുകളും ട്രോഫികളും സൂക്ഷിക്കാനൊരിടം പോലുമില്ല.
പനങ്ങാട്ടിരി സ്കൂളിലെ കായികാദ്ധ്യാപകൻ ബിജു വാസുദേവ് മുൻകൈയെടുത്ത് അക്ഷയ്ക്ക് വീടൊരുക്കാൻ ശ്രമിച്ചെങ്കിലും സ്വന്തമായി സ്ഥലമില്ലാത്ത് തടസമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKSHAYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA