SignIn
Kerala Kaumudi Online
Thursday, 29 October 2026 12.13 AM IST

 ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേട്: പിഎസ്‌സി ചെയർമാൻ എം ആർ ബൈജു ക്രൈം ബ്രാഞ്ചിനുമുന്നിൽ ഹാജരായി

READ ENGLISH VERSION
mr-baiju
പിഎസ്‌സി ചെയർമാൻ എം ആർ ബൈജു

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേട് അന്വേഷണത്തിന്റെ ഭാഗമായി പിഎസ്‌സി ചെയർമാൻ എം ആർ ബൈജു ക്രൈം ബ്രാഞ്ചിനുമുന്നിൽ ഹാജരായി. മറ്റൊരു പ്രതിയായ പിഎസ്‌സി അഡീഷണൽ സെക്രട്ടറി ഹരി ഒളിവിലാണെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. ഐ ജി അജിതാബീഗത്തിന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ്.

പിഎസ്‌സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പിൽ പരീക്ഷാ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പി സതീഷിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിഎസ്‌സി മുൻ ഡെപ്യൂട്ടി സെക്രട്ടറിയാണ് പി സതീഷ്. കോടതി വിമർശനത്തെത്തുടർന്ന് പി സതീഷിനെയും പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ ഹരിയെയും കേസിൽ ക്രൈംബ്രാ‌ഞ്ച് പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തിരുന്നു. പിന്നാലെയാണ് സതീഷിനെ അറസ്റ്റ് ചെയ്‌തത്. വിഷയത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട് സതീഷിനെതിരെയും പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ ഹരിക്കെതിരെയും സർക്കാർ നടപടി സ്വീകരിച്ചിരുന്നു. ഹരിയെ സസ്‌പെൻഡ് ചെയ്യുകയും സതീഷിന്റെ വിരമിക്കൽ ആനുകൂല്യം തടയുകയുമായിരുന്നു. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുടെ മൂല്യനിർണയത്തിന്റെ ചുമതല ഇവർക്കായിരുന്നു. 58 മാർക്കിന്റെ ചോദ്യങ്ങള്‍ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതിൽ ഇവർക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

English Summary

PSC Chairman M.R. Baiju appeared before the Crime Branch for questioning regarding the Planning Board exam irregularities. Former Deputy Secretary P. Satheesh was arrested, while Additional Secretary R. Hari remains absconding. Both were named accused after court criticism. The investigation is ongoing, with further arrests anticipated in connection with the recruitment scam.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC EXAM SCAM, MR BAIJU, KERALA PSC CHAIRMAN, PLANNING BOARD RECRUITMENT SCAM, CRIME BRANCH INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA