SignIn
Kerala Kaumudi Online
Friday, 06 November 2026 3.49 AM IST

രാജ്യത്ത് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള വന്ദേഭാരത് റൂട്ടായി തിരുവനന്തപുരം - മംഗളുരു,​ നേട്ടത്തിന് പിന്നിൽ മലയാളികൾ

READ ENGLISH VERSION
vandebharath-express

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും തിരക്കേറിയ വന്ദേഭാരത് റൂട്ടായി തിരുവനന്തപുരം - മംഗളുരു വന്ദേഭാരത് എക്പ്രസ്. റെയിൽവേയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 189.35 ശതമാനമാണ് ഈ റൂട്ടിലെ ഒക്യുപ്പൻസി നിരക്ക്. മംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്ക സർവീസ് 174.77 ശതമാനം ഒക്യുപ്പൻസിയാണ് നേടിയത്. രാജ്യത്തെ മറ്റ് വന്ദേഭാരത് ചെയർകാർ ട്രെയിനുകളുടെ ശരാശരി ഒക്യുപ്പൻസി 99.10 ശതമാനമായിരിക്കെയാണ് കേരളത്തിലെ ഈ റൂട്ട് നേട്ടം കൈവരിച്ചത്.

ഒരു സർവീസിനിടെ ഒരു സീറ്റിൽ എത്ര യാത്രക്കാർ സഞ്ചരിച്ചു എന്നതിന് അടിസ്ഥാനമാക്കിയാണ് ഒക്യുപ്പൻസി കണക്കാക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ബുക്ക് ചെയ്ത് . കയറിയ ഒരാൾ കൊല്ലത്ത് ഇറങ്ങുമ്പോൾ അവിടെ നിന്ന് മറ്റൊരാൾ കോഴിക്കോട് വരെ ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നു. ഈ രീതിയിൽ ഒരു സീറ്റിൽ രണ്ടു പേർ യാത്ര ചെയ്തു എന്ന് കണക്കാക്കിയാണ് ഒക്യുപ്പൻസി നിശ്ചയിക്കുന്നത്. ഇത്തരത്തിൽ ഒരു ട്രെയിനിലെ ആകെ സീറ്റുകളുടെ എണ്ണത്തെക്കാൾ 1.9 ഇരട്ടിയോളം പേർക്ക് ഒരൊറ്റ യാത്രയിൽ സഞ്ചരിക്കാൻ കഴിയുമ്പോഴാണ് ഒക്യുപ്പൻസി 189.35 ശതമാനമായി ഉയരുന്നത്.

വരുമാനത്തിലും ഈ സർവീസാണ് മുന്നിൽ. 2025- 26 സാമ്പത്തിക വർഷം കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളിൽ നിന്നുള്ള ആകെ വരുമാനം 249.65 കോടിയായി ഉയർന്നു. അതിൽ തിരുവനന്തപുരം - മംഗളുരു വന്ദേഭാരത് 62.20 കോടി രൂപ വരുമാനം നേടിയപ്പോൾ മംഗളുരു- തിരുവനന്തപുരം മടക്ക സർവീസ് 59.10 കോടി രൂപ വരുമാനമുണ്ടാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 30. 71 കോടി ആയിരുന്നു. ഉത്തരേന്ത്യയിലെ പ്രധാന റൂട്ടുകളെക്കാൾ മുന്നിലാണ് കേരളത്തിന്റെ ഈ നേട്ടം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VANDE BHARAT, VANDE BHARAT MANGLORE, VANDE BHARAT KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA