SignIn
Kerala Kaumudi Online
Thursday, 15 October 2026 11.50 PM IST

'അവൾ ആൺസുഹൃത്തുക്കളുടെ ഒപ്പം പുറത്ത് പോകുമായിരുന്നു,​ അത് അവന് ഇഷ്ടമല്ല,​ വാതിൽ അടച്ചിട്ടാണ് വെട്ടിക്കൊന്നത്'

READ ENGLISH VERSION
vismaya
വിസ്മയയും മകൻ ദക്ഷ്

തൃശൂർ: വലപ്പാട് ബീച്ചിൽ യുവാവ് ഭാര്യയെയും നാലര വയസുള്ള മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും (27) മകൻ ദക്ഷിനെയും (4) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ വിജേഷ് നിലവിൽ തൃശൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വീട്ടിൽ യാതൊരു വിധത്തിലുള്ള കുടുംബവഴക്കും ഉണ്ടായിരുന്നില്ലെന്ന് വിസ്മയയുടെ അമ്മ പ്രതികരിച്ചു. വിജേഷിന് മദ്യപാനമോ മറ്റ് ദുശ്ശീലങ്ങളോ ഒന്നും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വിസ്മയയുടെ അമ്മ പറഞ്ഞു. സംശയം മനസിൽ കയറിയതാണ് കൊലപാതകത്തിന് കാരണമെന്ന് അവർ പറഞ്ഞു. 'അവൾ ആൺ സുഹൃത്തുക്കളുടെ കൂടെ പുറത്ത് പോകുമായിരുന്നു. അത് അവന് ഇഷ്ടമല്ല. എന്നാൽ അത് ആദ്യമേ പറഞ്ഞ് വിലക്കിയില്ല. അവ‍ൾക്ക് ഇഷ്ടമുള്ളതുപോലെ അവൾ പോകും.'- വിസ്മയയുടെ അമ്മ പറഞ്ഞു.

ഇന്നലെ വിജേഷ് ചോറുകഴിച്ചുകൊണ്ടിരിക്കുന്നതാണ് കണ്ടത്. പത്തിരി കഴിച്ചശേഷം മുറിക്കുള്ളിലേക്ക് പോയ വിസ്മയെയും കുഞ്ഞിനെയും അകത്താക്കി വാതിൽ അടച്ചതിനുശേഷമാണ് കൊലപാതകങ്ങൾ നടത്തിയത്. അമ്മേ എന്നുള്ള വിളി കേട്ടാണ് താൻ എത്തിയതെന്നും അപ്പോൾ മുറി പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്നും വിസ്മയയുടെ അമ്മ പറഞ്ഞു. തുടർന്ന്,​ വിസ്മയയുടെ സഹോദരൻ കണ്ണൻ വാതിൽ ചവിട്ടിപൊളിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

'അവളെ ചെയ്തെങ്കിൽ ചെയ്തോട്ടെ ആ കുഞ്ഞ് പൈതലിനെയും കൊന്നുകളഞ്ഞതിലാണ് എനിക്ക് വിഷമം. ആ നാലര വയസുള്ള കുഞ്ഞ് എന്തുചെയ്തു? അവന്​ കുഞ്ഞിനെ എന്റെ കയ്യിൽ ഏൽപ്പിക്കാമയിരുന്നല്ലോ. അവൻ എന്ത് മനസാക്ഷി ഇല്ലാത്ത ദുഷ്ടനാണ്. കുട്ടിയെ അമ്മ നോക്കണം എന്ന് പറഞ്ഞാൽ മതിയാരുന്നു. അവൻ അത് ചെയ്തില്ല.'- അവർ പറഞ്ഞു.

'വിജേഷിനെ എനിക്കും എന്റെ മകനും ജീവനാണ്. വിസ്മയയുടെ ഇത്തരത്തിലുള്ള സൗഹൃദങ്ങളെയും പുറത്തുപോകുന്നതിനെയും ഞങ്ങളും എതിർത്തിരുന്നു. സഹോദരൻ അവളെ തല്ലിയിട്ടും ഉണ്ട്. ചേട്ടനെ എന്തിനാണ് വിഷമിക്കുന്നതെന്നും പോകേണ്ട സമയത്ത് പോയാൽ മതിയെന്നും വിസ്മയയോട് സഹോദരൻ പറയുമായിരുന്നു. ഞാൻ പോകും,​ എനിക്കെന്റെ സുഹൃത്തുക്കളാണ് വലുത് എന്നാണ് വിസ്മയ പറഞ്ഞിരുന്നത്.'- വിസ്മയയുടെ അമ്മ പറഞ്ഞു.

English Summary

A man named Vijesh in Thrissur allegedly slit the throats of his wife Vismaya (27) and four-year-old son Daksh, before attempting suicide. Vijesh is currently in critical condition at Thrissur Government Medical College Hospital. Vismaya's mother attributed the murders to Vijesh's suspicion regarding his wife's male friendships.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VALAPAD MURDER CASE, THRISSUR DOUBLE MURDER, VISMAYA MURDER, VALAPAD CRIME NEWS, VALAPAD MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA