SignIn
Kerala Kaumudi Online
Thursday, 15 October 2026 10.58 PM IST

പ്രതികളെല്ലാം ഒരേ വേഷത്തിൽ, മുഖത്ത് മാസ്ക്; അഭിമന്യു കൊലക്കേസിൽ എട്ടുവർഷത്തിനുശേഷം വിചാരണ

READ ENGLISH VERSION
abhimanyu
കൊല്ലപ്പെട്ട അഭിമന്യു

കൊച്ചി: എട്ടുവർഷത്തിന് ശേഷം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ തുടങ്ങി. എറണാകുളം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിൽ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കുന്നത്. കേസിലെ 16 പ്രതികളും കോടതിയിൽ ഹാജരായി.

ഒരേപോലെ വസ്ത്രം ധരിച്ച് മാസ്കും അണിഞ്ഞാണ് എല്ലാ പ്രതികളും കോടതിയിൽ എത്തിയത്. വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ് എന്നിവധരിച്ചും മാസ്കും അണിഞ്ഞാണ് പ്രതികൾ വന്നത്. പ്രത്യേകം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് മുടിപോലും ഒരേപോലെ വെട്ടിയിരിക്കുന്നത്. ജഡ്ജ് ആവശ്യപ്പെട്ടത് അനുസരിച്ച് പ്രതികൾ മാസ്ക് അഴിച്ചുമാറ്റി.

കേസിൽ വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ഹർ‌ജിയാണ് തള്ളിയത്. കേസിലെ 24, 25 പ്രതികളായ നജീബ്, ഷാനവാസ് എന്നിവരുടെ ഹർ‌ജിയിലാണ് ഹൈക്കോടതിയുടെ നടപടി. നേരത്തെ രഹസ്യവിചാരണ ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു. കേസ് അടച്ചിട്ട മുറിയിൽ പരിഗണിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. മുമ്പ് എറണാകുളം പ്രിൻസിപ്പൽ കോടതിയും ഇതേ ആവശ്യം തള്ളിയിരുന്നു.

എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു 2018 ജൂലായ് രണ്ടിന് പുലർച്ചെയാണ് കൊല്ലപ്പെട്ടത്. പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്കിടെയാണ് സംഘർഷം ഉണ്ടാകുന്നത്. സംഭവത്തിൽ അഭിമന്യുവിന്റെ നെഞ്ചിൽ കുത്തേൽക്കുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയുമായിരുന്നു.

English Summary

The trial for the 2018 murder of Abhimanyu, an SFI leader and Maharaja's College student, began after eight years at the Ernakulam Principal District and Sessions Court. Witness examination is underway with 16 accused present. The High Court had previously rejected their pleas to stop the trial or conduct it in-camera.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHIMANYU MURDER CASE, MAHARAJAS COLLEGE ABHIMANYU, SFI LEADER ABHIMANYU, ABHIMANYU CASE TRIAL, ABHIMANYU MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA