ഗുരുവായൂർ:ഗുരുവായൂർ ദേവസ്വത്തിന്റെ മേൽപ്പുത്തൂർ, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയങ്ങളുടെ വാടക ഇരട്ടിയാക്കി. മണിക്കൂറിന് 11800 രൂപയാണ് പുതിയ നിരക്ക്. 5,000രൂപ വാടകയും 900 ജി.എസ്.ടിയുമായിരുന്നതാണ് 10,000 വാടകയും 1,800 ജി.എസ്.ടിയുമായി കൂട്ടിയത്. ജനുവരി ഒന്നു മുതൽ നിരക്ക് പ്രാബല്യത്തിലാകും. സമയത്തിലും മാറ്റം വരുത്തി. നേരത്തെ ഒന്നരമണിക്കൂറിനായിരുന്നു വാടക. അത് ഒരു മണിക്കൂറായി കുറച്ചു.
മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിന് 5,000 രൂപയും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിന് 3,500 രൂപയുമായിരുന്നു വാടക. കഴിഞ്ഞ ആഗസ്റ്റിൽ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം നവീകരിച്ചശേഷം 5000 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന ഭരണസമിതി യോഗമാണ് വാടക വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. പുതിയ നിരക്കനുസരിച്ച് ഒരു ദിവസം മുഴുവനായുള്ള സ്ലോട്ടിന് 1.60ലക്ഷം രൂപയാകും. ഏകാദശി വിളക്ക് നടത്തുന്ന സംഘടനകളും വ്യക്തികളും ഒരുദിവസത്തെ കലാപരിപാടികളാണ് സംഘടിപ്പിക്കുക. ഓഡിറ്റോറിയങ്ങൾ 60ദിവസം മുൻപ് ബുക്ക് ചെയ്യാമെന്നതിനാൽ ജനുവരി ഒന്ന്, രണ്ട് തിയതികളിലേയ്ക്കുള്ള ബുക്കിംഗ് ഇന്നലെ ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |