SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.49 AM IST

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിസ്മയമില്ല, സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തു, ഭൂരിപക്ഷവും കുത്തനെ താഴേക്ക്

READ ENGLISH VERSION
election
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് കിതയ്ക്കുന്നു. സിറ്റിംഗ് സീറ്റുകൾ പലതും അവരെ കൈവിട്ടു. ജയിച്ച സീറ്റുകളിലാവട്ടെ ഭൂരിപക്ഷം താഴെപ്പോവുകയും ചെയ്തു. ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ യുഡിഎഫ് –19 എൽഡിഎഫ്–18, എൻഡിഎ–0, മറ്റുള്ളവർ-1 എന്നിങ്ങനെയാണ് സീറ്റുനില.

ഇടുക്കി മുട്ടം പഞ്ചായത്തിൽ 9–ാം വാർഡ് എൽഡിഎഫിൽ നിന്ന് യു ഡി എഫ് പിടിച്ചെടുത്തു. കണ്ണൂരിൽ തിരഞ്ഞെടുപ്പുനടന്ന രണ്ട് സീ​റ്റും എൽഡിഎഫ് നേടി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധർമടം മണ്ഡലത്തിലെ പെരളശ്ശേരിയിലെ ബാവോട് ഈസ്​റ്റിൽ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. 65 വോട്ടിനാണ് ഇവിടെ കെ.വി.രതീഷ് ജയിച്ചത്. കഴിഞ്ഞ തവണ 13 വോട്ടിനാണ് യുഡിഎഫ് വിജയിച്ചത്.

മട്ടന്നൂർ നഗരസഭ ഉരുവച്ചാലിൽ എ.കെ.സുരേഷ് കുമാർ 276 വോട്ടിന് ജയിച്ചു. കഴിഞ്ഞതവണത്തേക്കാൾ ഭൂരിപക്ഷവും കൂടിയിട്ടുണ്ട്. കഴിഞ്ഞ തവണ 269 വോട്ടിനായിരുന്നു സിപിഎം ജയിച്ചിരുന്നത്. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ എൽഡിഎഫിനാണ് വിജയം. ചാലക്കുടി മുനിസിപ്പാലിറ്റിയിൽ യുഡിഎഫിനാണ് വിജയം.

Follow Kerala Kaumudi on Google News Add as a preferred source on Google
16 HOURS AGO
Sep 29, 2026 11:24 AM

എറണാകുളം പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ കോലഞ്ചേരി ഈസ്​റ്റ് ട്വന്റി 20 നിലനിർത്തി. ട്വന്റി20യിലെ ദീനാമ്മ ജേക്കബ് 96 വോട്ടിന് വിജയിച്ചു.

16 HOURS AGO
Sep 29, 2026 11:21 AM

തിരുവനന്തപുരം വർക്കല ബ്ലോക്ക് പഞ്ചായത്ത് ഒ​റ്റൂർ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ പി. ബീന 925 വോട്ടുകൾക്ക് വിജയിച്ചു.
ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.

16 HOURS AGO
Sep 29, 2026 11:18 AM

തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫിന് മേൽക്കൈ.തൃശൂരിലും യുഡിഎഫിനാണ് നേട്ടം.

16 HOURS AGO
Sep 29, 2026 11:15 AM

ചേലക്കര എൽഡിഎഫ് തിരിച്ചുപിടിച്ചു. ആലത്തൂർ ബ്ലോക്കിലെ അത്തിപ്പൊറ്റ എൽഡിഎഫ് പിടിച്ചെടുത്തു.ലീഗിന്റെ സിറ്റിംഗ് സീറ്റാണിത്. ചിറ്റൂരിൽ എൽഡിഎഫ് നേടി. എൽഡിഎഫിനും യുഡിഎഫിനും തുല്യവോട്ട് ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിക്കുകയായിരുന്നു.

16 HOURS AGO
Sep 29, 2026 11:11 AM

ചിറയിൻകീഴ് ബ്ലോക്കിൽ എൽഡിഎഫിന് അട്ടിമറി വിജയം. കയ്യാങ്കളി വിവാദത്തിന്റെ അലയൊലി മാറുംമുമ്പുനടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ ജനങ്ങൾ കൈവിടുകയായിരുന്നു.

16 HOURS AGO
Sep 29, 2026 11:08 AM

ഇടുക്കി മുട്ടം പഞ്ചായത്തിൽ 9–ാം വാർഡ് എൽഡിഎഫിൽ നിന്ന് യു ഡി എഫ് പിടിച്ചെടുത്തു. കണ്ണൂരിൽ തിരഞ്ഞെടുപ്പുനടന്ന രണ്ട് സീ​റ്റും എൽഡിഎഫ് നേടി.

English Summary

Thiruvananthapuram: Early trends from the local body by-election results indicate a lead for the UDF. According to the latest figures, the UDF has won 18 seats, the LDF 15, and the NDA 1. Both fronts are making gains by retaining their seats and winning seats from their rivals.

RELATED TOPICS: UDF BY ELECTION, LOCAL BODY BY ELECTION KERALA, UDF SEATS, KERALA LOCAL ELECTION, UDF ELECTION RESULTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA