പത്തനംതിട്ട: കോഴഞ്ചേരിയിലെ റിസോർട്ടിൽ റിസപ്‌ഷനിസ്റ്റിനെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശി ദിൻഷ (20) ആണ് കൊല്ലപ്പെട്ടത്. കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ ഇന്ന് ഉച്ചയ്ക്കാണ് കൊലപാതകം നടന്നത്. സംഭവത്തിൽ സുഹൃത്ത് കീഴൂക്കര സ്വദേശി ജിത്തുവിനെ പിടികൂടി. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ട്. റിസോർട്ടിൽ ദിൻഷ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ.
ദിൻഷ പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് പകയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രതി യുവതിയെ കൊല്ലണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. തന്നെ വഞ്ചിച്ചുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ജിത്തു ദിൻഷയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു. പത്തുമിനിറ്റോളം പുറത്തുനിന്ന് സംസാരിച്ചശേഷമാണ് യുവതിയെ ആക്രമിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പ്രതി ഓൺലൈനായി വാങ്ങിയതാണെന്നാണ് വിവരം. കുത്തേറ്റതിന് പിന്നാലെ നാട്ടുകാർ ഓടികൂടി ദിൻഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
A 20-year-old receptionist was stabbed to death at a resort in Kozhenchery, Pathanamthitta. The deceased, Dinsha, a native of Kulathupuzha, had joined the resort job only two weeks ago. Police detained her friend Jithu, a native of Keezhukara, in connection with the inciden
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |