കായംകുളം: ഓച്ചിറ–കായംകുളം റെയിൽവേ സെക്ഷനിലെ ഓവർഹെഡ് വൈദ്യുതിലൈനിലുണ്ടായ തകരാറിനെത്തുടർന്ന് കായംകുളം ഭാഗത്തേക്കുള്ള ട്രെയിൻ സർവീസുകൾ വൈകുന്നു. നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്. തകരാർ പരിഹരിക്കുന്നതിനായി റെയിൽവേ പവർ ബ്ലോക്ക് ഏർപ്പെടുത്തി.
കരുനാഗപ്പള്ളിയിൽ കൊല്ലം–കോട്ടയം മെമുവും ശാസ്താംകോട്ടയിൽ നാഗർകോവിൽ ജംഗ്ഷൻ–മംഗളൂരു അമൃത് ഭാരത് എക്സ്പ്രസും പിടിച്ചിട്ടിരിക്കുകയാണ്. തിരുവനന്തപുരം സെൻട്രൽ–ഹസ്രത്ത് നിസാമുദ്ദീൻ സ്വർണജയന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ–ഹസ്‌റത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ–എം.ജി.ആർ ചെന്നൈ സെൻട്രൽ മെയിൽ, തിരുവനന്തപുരം നോർത്ത്–എസ്.എം.വി.ടി ബംഗളൂരു സ്‌പെഷ്യൽ ട്രെയിൻ എന്നിവയും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്.
ഓവർഹെഡ് വൈദ്യുതിലൈനിലെ തകരാർ പരിഹരിക്കാനുള്ള നടപടികൾ റെയിൽവേ ആരംഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ട്രെയിൻ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.
Train services towards Kayamkulam have been delayed due to an overhead power line fault in the Ochira–Kayamkulam railway section. Several trains, including the Kollam–Kottayam MEMU and Amrit Bharat Express, have been held at various stations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |