കൊച്ചി: വിദേശയാത്ര അനുമതി തേടിയുള്ള മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഹർജിയിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലല്ലോ എന്നാണ് തച്ചങ്കരിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചത്. ഗുരുതര രോഗമെന്നല്ലേ റിപ്പോർട്ട്, ഈ രോഗവുമായി എങ്ങനെ വിദേശത്തേക്ക് ജോലിക്ക് പോകുമെന്നും കോടതിയിൽ നിന്ന് ചോദ്യമുയർന്നു. കള്ളം പറഞ്ഞാൽ ജാമ്യം റദ്ദാക്കുമെന്ന് കോടതി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
'ശിക്ഷിക്കപ്പെട്ടതിന് ശേഷം അസുഖമാണെന്ന് പറഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞു. അങ്ങനെയൊരാൾ എങ്ങനെ വിദേശത്ത് ജോലിക്ക് പോകും. ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്ത് ഇറങ്ങുമ്പോൾ വിദേശത്ത് പോയി ജോലി ചെയ്യണം. കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണമായിരുന്നു' - ജസ്റ്റിസ് എ ബദറുദ്ദീൻ വിമർശിച്ചു.
2003 മുതൽ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് വിജിലൻസ് കോടതി കഴിഞ്ഞ സെപ്‌തംബർ 17ന് മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയെ ശിക്ഷയ്‌ക്ക് വിധിച്ചത്. നാല് വർഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി വിധിച്ചത്.
പിന്നീട് ഒക്‌ടോബർ 15ന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് തച്ചങ്കരിക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസിലെ അപ്പീൽ തീർപ്പാക്കുന്നതുവരെ കോട്ടയം വിജിലൻസ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണം എന്ന ഇടക്കാല ആവശ്യത്തിലായിരുന്നു ഹൈക്കോടതിയുടെ നടപടി. ഇതിന് പിന്നാലെയാണ് ജോലി ആവശ്യത്തിനായി വിദേശത്ത് പോകണമെന്ന് കാട്ടി തച്ചങ്കരി ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയത്.
The Kerala High Court questioned former DGP Tomin J. Thachankary's request to travel abroad for work, citing his reported serious illness. The court warned that providing false information could lead to bail cancellation. Thachankary was previously convicted in a disproportionate assets case and later granted bail pending appeal.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |