മലപ്പുറം: തിരൂരിൽ തെറ്റായ ദിശയിലെത്തിയ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. താനാളൂർ വലിയപാടം സ്വദേശിനി തെസ്നി (35)ആണ് മരിച്ചത്. അപകടസമയം തെസ്നിയ്‌ക്കൊപ്പമുണ്ടായിരുന്ന മക്കളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
തിരൂർ പൂക്കയിൽ റോഡിൽ ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം. കൂട്ടായിയിൽ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബസ് എതിർദിശയിലേക്ക് കയറി തെസ്നിയും മക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലായി. ഗുരുതരമായി പരിക്കേറ്റ തെസ്നി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
A 35-year-old woman, Thesni, died in Tirur, Malappuram, after a bus travelling in the wrong direction collided with her scooter. Her two children, aged 14 and 8, sustained serious injuries and are hospitalized. The accident occurred on Tirur Pookkayil Road yesterday evening. The bus driver fled the scene, and police have taken the vehicle into custody.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |