കൊച്ചി: സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ജിയോളജിസ്റ്റ് കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിലിരുന്ന ടണൽ തകർന്ന് അപകടമുണ്ടായത്. വ്യാഴാഴ്‌ചയാണ് അനീഷിന്റെ മൃതദേഹം കണ്ടെടുത്തത്.
സിക്കിമിൽ നിന്ന് ഇന്നലെ ഉച്ചയോടെ മൃതദേഹം റോഡുമാർഗം കൊൽക്കത്തയിലെത്തിച്ചു. അവിടെ വിമാനത്താവളത്തിൽ നോർക്കയുടെ ഇടപെടലിൽ സജ്ജീകരിച്ച മൊബൈൽ യൂണിറ്റിൽ വൈകിട്ട് മൂന്നരയോടെ എംബാം ചെയ്‌തു. തുടർന്ന് എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം ഇന്ന് രാവിലെ 7.30ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. ശേഷം നോർക്ക ഏർപ്പെടുത്തിയ ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചയ്‌ക്കാണ് സംസ്‌കാരം.
The body of Kottayam native and geologist Aneesh Mohan, who died in the Sikkim tunnel collapse, has been brought to Kochi. His body was recovered on Thursday and transported from Sikkim via Kolkata before reaching Kerala. The funeral is scheduled for today.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |