SignIn
Kerala Kaumudi Online
Tuesday, 25 August 2026 10.10 PM IST

എല്ലാം താനാണെന്ന പിണറായിയുടെ ഭാവം ശരിയല്ലെന്ന് സിപിഐ മുഖപത്രം; രൂക്ഷവിമർശനവുമായി വി ശിവൻകുട്ടി

READ ENGLISH VERSION
v-sivankutty-
വി ശിവൻകുട്ടി, പിണറായി വിജയൻ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയുടെ ലേഖനം. പിണറായി വിജയൻ നടത്തിയത് മുന്നണി മര്യാദയുടെ ലംഘനമെന്നാണ് വിമർശനം.

മുന്നണി രാഷ്‌ട്രീയത്തിൽ പാലിക്കേണ്ട ധാർമികത ഉയർത്തിപ്പിടിച്ചില്ല. താൻ തീരുമാനിക്കും, എല്ലാം താനാണ് എന്ന ഭാവം മുന്നണിക്ക് നല്ലതല്ല. പിണറായിയുടെ പ്രസ്‌താവന കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്നും ലേഖനത്തിൽ വിമർശനമുണ്ട്. ലേഖനം പ്രസിദ്ധീകരിച്ചതിന് പിന്നാലെ സിപിഐയെ കടന്നാക്രമിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി.

മുന്നണിയെ ശക്തിപ്പെടുത്താൻ ശ്രമിക്കാത്ത പാർട്ടിയാണ് സിപിഐ എന്നും സിപിഐ രാഷ്‌ട്രീയ മര്യാദ ലംഘിച്ചുവെന്നും ശിവൻകുട്ടി പ്രതികരിച്ചു. സത്യൻ മൊകേരിയുടെ ലേഖനം നിർഭാഗ്യകരമെന്നും ശിവൻകുട്ടി പറഞ്ഞു. പിണറായി വിജയൻ സ്വീകരിച്ച നടപടി ജനാധിപത്യപരമാണ്. മുന്നണിയിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ പത്രങ്ങളിലൂടെ പറയുന്നു. പിഎം ശ്രീയിലും അങ്ങനെ സംഭവിച്ചു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഉണ്ടായിരുന്നപ്പോഴെല്ലാം അത് കൈകാര്യം ചെയ്‌തിട്ടുള്ളത് സിപിഎം ആണ്. അത് മാറേണ്ട സാഹചര്യമില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

English Summary

CPI assistant secretary Satyan Mokeri criticised Pinarayi Vijayan over the Deputy Opposition Leader controversy, calling his stance a breach of coalition norms. Former minister V Sivankutty defended Vijayan, accusing the CPI of violating political etiquette and saying the issue should have been discussed within the alliance.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI VIJAYAN, CPI KERALA, DEPUTY OPPOSITION LEADER, SATYAN MOKERI, PINARAYI VIJAYAN CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA