SignIn
Kerala Kaumudi Online
Monday, 14 September 2026 4.08 PM IST

ചൂടിന് കുറവില്ല, തിങ്കൾ മുതൽ നേരിയ മഴ

READ ENGLISH VERSION
rain

തിരുവനന്തപുരം: മൺസൂൺ ദുർബലമായതോടെ കടുത്തചൂടിലും പവർകട്ടിലും വിയർത്തൊലിച്ച് സംസ്ഥാനം. തിങ്കൾ മുതൽ ബുധൻ വരെ ചില ജില്ലകളിൽ നേരിയ രീതിയിൽ മഴയുണ്ടായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് സൂചിപ്പിച്ചു. ഒരു മാസത്തിന് ശേഷം തുലാവർഷം എത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. മഴ സാദ്ധ്യത മുൻനിറുത്തി തിങ്കളാഴ്ച പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട മഴയായിരിക്കും. അതേസമയം, സംസ്ഥാനത്ത് ചൂടിന് ശമനമില്ലെന്നാണ് റിപ്പോർട്ട്. കൂടുതൽ താപനില പുനലൂരിലാണ്, 35.6 ഡിഗ്രി സെൽഷ്യസ്. കണ്ണൂരിൽ 35.2, കോട്ടയത്ത് 35 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് താപനില.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA