തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. ഉയർന്ന ചൂട് കാരണം വൈദ്യുതി ഉപഭോഗത്തിൽ 800 മുതൽ 900 മെഗാവാട്ടിന്റെ വർദ്ധന ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണ് നടപടി. വൈകിട്ട് 6.30യ്ക്കും രാത്രി 12.30നും ഇടയിലായിരിക്കും നിയന്ത്രണം. കഴിഞ്ഞ ദിവസങ്ങളിലും ഇതേ രീതിയിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇന്നലെ പല സമയങ്ങളിലായി ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങി. ഇന്ന് പ്രതിസന്ധി കുറച്ചുകൂടി ഗുരതരമാണെന്നാണ് കെഎസ്ഇബി പറയുന്നത്. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമായില്ലെങ്കിൽ നിയന്ത്രണം തുടരുക തന്നെ ചെയ്യും. ഇന്നലെ വരെ വൈകിട്ട് 6.30 മുതൽ രാത്രി 12 മണി വരെയുള്ള സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതെങ്കിൽ ഇന്ന് 12.30 വരെ ആക്കിയിട്ടുണ്ട്.
അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർദ്ധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർദ്ധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെയുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം രാജ്യത്തെ വൈദ്യുതി ലഭ്യതയിലുളള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുകയാണ്. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
KSEB has announced partial power restrictions in Kerala today from 6:30 PM to 12:30 AM due to rising electricity demand caused by high temperatures. Consumption may increase by 800–900 MW. The situation could worsen if sufficient power is unavailable from the power exchange. Nationwide demand has also increased, while a 12,000 MW electricity shortage remains unresolved.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |