SignIn
Kerala Kaumudi Online
Friday, 10 July 2026 12.23 AM IST

കൊല്ലത്തെ തട്ടുകടയിൽ 'ചമ്മന്തി തല്ല്'; കാപ്പാ കേസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

READ ENGLISH VERSION
ajmal-kappa-case-accused-
കാപ്പാ കേസിൽ അറസ്റ്റിലായ പ്രതി അജ്മൽ

കൊല്ലം: കണ്ണനല്ലൂരിലെ തട്ടുകടയിൽ ചമ്മന്തി ലഭിക്കാത്തതിനെ തുടർന്ന് അക്രമം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തല പാങ്കോണം സ്വദേശി അജ്മലാണ് (36) പിടിയിലായത്. അക്രമങ്ങൾക്ക് പുറമെ ലഹരിക്കേസുകളിലും ഇയാൾ പ്രതിയാണ്. കാപ്പാ കേസ് ചുമത്തിയാണ് പ്രതിയെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.


തട്ടുകടയിൽ അക്രമം നടത്തിയതടക്കം നാലോളം ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടിയാണ് കാപ്പാ കേസ് പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ എസിപിയുടെ നിർദേശപ്രകാരമാണ് കൊട്ടിയം പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു. ഇതുകൂടാതെ അഞ്ച് തവണ വിവിധ കേസുകളിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English Summary

A 36-year-old man, Ajmal from Pankonam in Mukhathala, Kollam, was arrested under the KAAPA Act after allegedly creating a disturbance at a roadside eatery over not being served chutney. He is also accused in multiple criminal and drug-related cases. Police arrested him as part of Operation Toofan, an anti-drug enforcement drive, and he was later produced before a court and remanded to judicial custody.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIGHT OVER CHUTNEY, POLICE ARREST, KAPAP CASE ACCUSED, KOLLAM THATTUKADA FIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA