ഇ.ഡി നൽകിയ കത്തിലെ ഭാഗം
കൊച്ചി: മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് 3.28 കോടി രൂപ മകൾ വീണ വഴി കൈക്കൂലി വാങ്ങിയെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മകൾ വീണ, മരുമകനും മുൻമന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് ശുപാർശ നൽകി. ഔദ്യോഗികമായി ആവശ്യപ്പെട്ടതിനാൽ തുടർ നടപടിക്ക് സംസ്ഥാന വിജിലൻസ് വകുപ്പ് നിർബന്ധിതമാവും.
പ്രതിയായാലും പിണറായിക്ക് പ്രതിപക്ഷ നേതാവായി തുടരാം. കൈക്കൂലി വാങ്ങുന്നതിനും വഴിമാറ്റുന്നതിനും പിണറായി വിജയനെ സഹായിച്ചെന്നാണ് കത്തിൽ വീണയ്‌ക്കെതിരെയുള്ള പരാമർശം.
സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ പി.എ.മുഹമ്മദ് റിയാസ് എം.എൽ.എ കൈക്കൂലി വാങ്ങുന്നതിനും ദുബായിലേയ്‌ക്ക് പണം കടത്തുന്നതിലും പങ്കുവഹിച്ചു. റിയാസിന്റെ സുഹൃത്തുക്കളായ ഷൈജൽ മുഹമ്മദ്, പി.നിഖിൽ, ഹസൻ വാരിസ്, വി.പി.ഫൈജാസ്, എം.നന്ദുലാൽ എന്നിവർ കൈക്കൂലിപ്പണം വിദേശത്തേക്ക് കടത്താൻ സഹായിച്ചെന്നും കത്തിൽ പറയുന്നു. ഇവർക്കെതിരെയും അന്വേഷണം നടത്തണം. ഇ.ഡിയുടെ കത്ത് ലഭിച്ചതായി ആഭ്യന്തരവകുപ്പ് മന്ത്രിയും ഡി.ജി.പിയും സ്ഥിരീകരിച്ചു.
കള്ളപ്പണ നിരോധന നിയമം (പി.എം.എൽ.എ) പ്രകാരമാണ് ഇ.ഡി കൊച്ചി മേഖലാ ഓഫീസ് ഇന്നലെ 25 പേജുള്ള കത്ത് ഡി.ജി.പിക്ക് കൈമാറിയത്. അഴിമതി കണ്ടെത്തിയാൽ സംസ്ഥാന പൊലീസിനെ അറിയിക്കണമെന്ന 66 (2) വ്യവസ്ഥ പ്രകാരമാണ് നടപടി.
തെളിവായ മൊഴികൾ
1.നൽകാത്ത സേവനത്തിന്റെ പേരിൽ സി.എം.ആർ.എല്ലിൽ നിന്ന് വീണാവിജയൻ 2.78 കോടി രൂപ കൈപ്പറ്റിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. സി.എം.ആർ.എല്ലിന്റെ മുൻചീഫ് ഫിനാൻഷ്യൽ ഓഫീസറും ചീഫ് ജനറൽ മാനേജരുമായ പി.സുരേഷ്‌കുമാർ ഉൾപ്പെടെയുള്ളവർ ഇങ്ങനെ മൊഴി നൽകി
2.ഇ.ഡിക്കും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിനും സി.എം.ആർ.എൽ മാനേജിംഗ് ഡയറക്‌ടർ ശശിധരൻ കർത്ത രണ്ടുവർഷം മുമ്പ് നൽകിയ മൊഴി കൈക്കൂലിക്ക് തെളിവായി പരാമർശിച്ചിട്ടുണ്ട്.
പിണറായിയുമായി അടുത്ത ബന്ധമാണെന്നും അതിനാലാണ് പണം നൽകിയതെന്നും മൊഴി
4. വീണയുടെ കുറിപ്പുകൾ, ഫോണുൾപ്പെടെ ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ, മൊഴികൾ.
The Enforcement Directorate (ED) has alleged that Pinarayi Vijayan received ₹3.28 crore as a bribe from CMRL through his daughter Veena during his tenure as Chief Minister.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |