SignIn
Kerala Kaumudi Online
Monday, 19 October 2026 5.23 AM IST

'എന്റെ  കുഞ്ഞിന്റെ  ഭാവി  ഓർത്ത്  വിഷമമുണ്ട്'; പ്രതികരണവുമായി സുഹൈൽ സജീവിന്റെ അമ്മ

READ ENGLISH VERSION
suhail-sajeev
നൂഹാ സജീവ്, ഒന്നാംപ്രതി സുഹൈൽ സജീവ്

കൊച്ചി: മിനി കൂപ്പർ അപകടത്തിൽ മരിച്ച മൂന്നുപേരുടെയും കുടുംബങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് ഒന്നാംപ്രതി സുഹൈൽ സജീവിന്റെ (19) മാതാവ് നൂഹാ സജീവ്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് അപകടത്തെക്കുറിച്ച് നൂഹാ പ്രതികരിച്ചത്. ആലപ്പുഴയിലും കൊച്ചിയിലുമുള്ള പ്രമുഖ വസ്‌ത്രവ്യാപാര സ്ഥാപനമായ ഇഹ ഡിസൈൻസിന്റെ ഉടമ കൂടിയാണ് നൂഹാ.

'കഴിഞ്ഞദിവസം നടന്ന അപകടത്തിൽ ഒരു അമ്മ എന്ന രീതിയിലും ഒരു സ്ത്രീ എന്ന രീതിയിലും എനിക്ക് പറയാനുള്ള ചില കാര്യങ്ങൾ പറയാനാണ് ഈ വീഡിയോ ചെയ്യുന്നത്. നമുക്ക് നഷ്ടമായത് മൂന്ന് വിലപ്പെട്ട കുഞ്ഞുങ്ങളുടെ ജീവനാണ്. ഒരു കുഞ്ഞ് നഷ്ടപ്പെടുമ്പോഴുള്ള അമ്മയുടെ വേദന എനിക്ക് അറിയാം. എന്റെ വാക്കുകൾ കൊണ്ട് അവരുടെ ദുഃഖം മാറില്ലെന്ന് എനിക്കറിയാം. അപകടം സംബന്ധിച്ച് അന്വേഷണം നടക്കട്ടെ. നിയമം നിയമപരമായി മുന്നോട്ട് പോകണം. എല്ലാം സത്യസന്ധമായി മാത്രം നടക്കട്ടെ. സത്യമായ വാർത്ത മാത്രം പുറത്തുവരട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഈ അപകടം ഒരുപാട് ചർച്ച ചെയ്യപ്പെടുന്നുണ്ട്. എല്ലാവർക്കും ഞങ്ങളോട് ദേഷ്യം തോന്നുമെന്നും അറിയാം. പക്ഷേ ഈ അവസ്ഥയിൽ കുറച്ച് സ്വകാര്യത എനിക്കും എന്റെ കുടുംബത്തിനും തരണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഞങ്ങളുടെ ഒരു സാധാരണ കുടുംബമാണ്. ഇത്തരം വാർത്തകൾ പ്രചരിക്കുമ്പോൾ ഞാനും ഒരു അമ്മയാണ് എന്ന് മറക്കരുത്.

എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട്. അതുപോലെ തന്നെ മരിച്ച കുഞ്ഞുങ്ങളെ ഓർത്തും എനിക്ക് സങ്കടമുണ്ട്. ഇതിന്റെ രണ്ടിന്റെയും ഇടയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. വളരെ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മരിച്ചവരുടെ കുടുംബത്തിന് ഞാനും എന്റെ കുടുംബവും പിന്തുണ അറിയിക്കുന്നു. ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കുക. ഞങ്ങളെ പറ്റിയുള്ള വാർത്തകൾ പ്രചരിപ്പിക്കുമ്പോൾ ഓർക്കുക. നിങ്ങളെ പോലെ സാധാരണ മനുഷ്യരാണ് ഞങ്ങളും'- നൂഹാ സജീവ് പറഞ്ഞു. വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി മോശം കമന്റുകളും വരുന്നുണ്ട്.

A post shared by Iha designs | Wedding couture | Bridal studio (@iha_designs)


English Summary

Nuha Sajeev, mother of Suhail Sajeev, the 19-year-old accused in the Mini Cooper accident that killed three people, has expressed support for the victims' families. In an Instagram video, she said she understood the pain of losing a child and hoped the investigation would proceed honestly and according to the law.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NUHA SAJEEV, SUHAIL SAJEEV, MINI COOPER ACCIDENT, KERALA CAR ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA