ആലപ്പുഴ: നവദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ചു. ഇന്നലെ രാത്രി 11 മണിയോടെ കായംകുളം ശഹീദാർ പള്ളിക്ക് സമീപത്തായാണ് അപകടമുണ്ടായത്. എറണാകുളം നെട്ടൂരിൽ നിന്ന് കൊല്ലത്തേയ്ക്ക് വരികയായിരുന്നു ദമ്പതികൾ. ഇന്നലെയായിരുന്നു ഇവരുടെ വിവാഹം.
നാട്ടുകാർ ഇടപെട്ട് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് കായംകുളം അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ദമ്പതികൾക്ക് പരിക്കില്ലെന്നാണ് വിവരം.
A newlywed couple's car caught fire near Kayamkulam Shaheedar Mosque around 11 PM last night. The couple, en route from Ernakulam Nettur to Kollam after their wedding, escaped uninjured. Locals and Kayamkulam Fire Force intervened swiftly to extinguish the blaze. No injuries were reported in the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |