SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.31 PM IST

കുമളിയിൽ വന്യജീവി വാരാഘോഷ പന്തൽ തകർന്നുവീണ് അപകടം: രണ്ട് പൊലീസുകാർക്ക് പരിക്ക്

READ ENGLISH VERSION

tent-collapse
തകർന്നുവീണ പന്തൽ (വീഡിയോ ദൃശ്യങ്ങളിൽ നിന്ന്)​

ഇടുക്കി: കുമളിയിൽ വനം-വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നുവീണ് അപകടം. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. പരിപാടിക്ക് ശേഷം പന്തൽ അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. മന്ത്രി ഷിബു ബേബി ജോണായിരുന്നു വനം-വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഈ സമയം പന്തലിന് താഴെ നിൽക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിപാടി കഴിഞ്ഞ് മന്ത്രിയും പൊതുജനങ്ങളും ഒഴിഞ്ഞുപോയതിനാൽ വലിയ ദുരന്തമാണ് ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പന്തലിട്ടതിന്റെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

English Summary

Two police officers were injured in Kumily, Idukki, after a marquee collapsed. The incident occurred during the dismantling of the tent following the state-level inauguration of the Wildlife Week celebrations. Preliminary findings suggest a flaw in the marquee's installation caused the collapse. The injured officers were hospitalized. A larger disaster was narrowly avoided as the area was clear.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUMALY TENT COLLAPSES, POLICE OFFICERS INJURED, IDUKKI NEWS, KUMALY ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA